( ഫത്ഹ് ) 48 : 2

لِيَغْفِرَ لَكَ اللَّهُ مَا تَقَدَّمَ مِنْ ذَنْبِكَ وَمَا تَأَخَّرَ وَيُتِمَّ نِعْمَتَهُ عَلَيْكَ وَيَهْدِيَكَ صِرَاطًا مُسْتَقِيمًا

നിന്‍റെ പാപത്തില്‍ നിന്ന് മുമ്പ് കഴിഞ്ഞുപോയിട്ടുള്ളതും ശേഷം വരാനുള്ളതും അല്ലാഹു നിനക്ക് പൊറുത്തുതരുന്നതിന് വേണ്ടി, അവന്‍റെ അനുഗ്രഹം നിന്‍റെ മേല്‍ പൂര്‍ത്തിയാക്കുന്നതിനും നേരെച്ചൊവ്വെയുള്ള പാതയിലേക്ക് നിന്നെ അവ ന്‍ മാര്‍ഗദര്‍ശനം ചെയ്യുന്നതിന് വേണ്ടിയും.

സൂക്തത്തില്‍ പറഞ്ഞ അനുഗ്രഹം അദ്ദിക്ര്‍ തന്നെയാണ്. അദ്ദിക്ര്‍ കൊണ്ട് മാത്ര മേ ഒരാള്‍ക്ക് വിശ്വാസിയാകാനും മുമ്പ് ചെയ്ത തെറ്റുകള്‍ ഓര്‍മ്മിച്ച് പൊറുക്കലിനെത്തേ ടാനും ശേഷമുള്ള ജീവിതം തെറ്റുകള്‍ വരാതെ സൂക്ഷ്മതയോടെയുള്ളതാക്കിത്തീര്‍ ക്കുവാനും സാധിക്കുകയുള്ളു. 36: 10-11; 42: 52 വിശദീകരണം നോക്കുക.