( ഖാഫ് ) 50 : 9

وَنَزَّلْنَا مِنَ السَّمَاءِ مَاءً مُبَارَكًا فَأَنْبَتْنَا بِهِ جَنَّاتٍ وَحَبَّ الْحَصِيدِ

ആകാശത്തുനിന്ന് നാം അനുഗ്രഹീതമായ വെള്ളം ഇറക്കുകയും അങ്ങനെ അ തുകൊണ്ട് നാം പലതരം തോട്ടങ്ങളും കൊയ്തെടുക്കുന്ന ധാന്യങ്ങളും മുളപ്പി ക്കുകയും ചെയ്തു. 

കടലില്‍ നിന്നും മറ്റും നീരാവിയായി ഉയരുന്ന മേഘങ്ങളില്‍ നിന്നാണ് മഴ വര്‍ഷി പ്പിക്കുന്നതെങ്കിലും അത് കുടിക്കാനും നനക്കാനുമെല്ലാം യോജിച്ചവിധം ഉപ്പുരസമില്ലാത്ത ത് ആയതുകൊണ്ടാണ് മഴവെള്ളത്തെ സൂക്തത്തില്‍ അനുഗ്രഹീതമായ വെള്ളം എന്ന് പറഞ്ഞത്. ഇക്കാലത്ത് മഴവെള്ളം നേരിട്ട് ശേഖരിച്ച് ബാറ്ററികളില്‍ വരെ ഉപയോഗപ്പെടു ത്തിവരുന്നുണ്ട്. 10: 24; 18: 45; 39: 21 വിശദീകരണം നോക്കുക.