( ഫുസ്വിലത്ത് ) 41 : 26

وَقَالَ الَّذِينَ كَفَرُوا لَا تَسْمَعُوا لِهَٰذَا الْقُرْآنِ وَالْغَوْا فِيهِ لَعَلَّكُمْ تَغْلِبُونَ

കാഫിറുകളായവര്‍ പറയുകയും ചെയ്യുന്നു: നിങ്ങള്‍ ഈ വായന കേള്‍ക്കരുത്, നിങ്ങള്‍ അവിടെ അപശബ്ദമുണ്ടാക്കുകയും ചെയ്യുക, നിങ്ങള്‍ അതിജയി ക്കപ്പെടുകതന്നെ വേണം എന്നതിനുവേണ്ടി. 

അദ്ദിക്ര്‍ വിവരിക്കുന്ന സദസ്സിലേക്ക് നിങ്ങള്‍ പോകരുത്, അവിടെ ബഹളം വെ ക്കുക, എന്നാല്‍ ആ സദസ്സ് പിരിച്ചുവിട്ടുകൊള്ളും എന്നാണ് കാഫിറുകളായ കപടവി ശ്വാസികള്‍ അവരുടെ അനുയായികളായ കാഫിറുകളോട് പറയുക. 'ഈ വായന' എന്ന തുകൊണ്ട് ഉദ്ദേശിക്കുന്നത് 41: 41-43 ല്‍ പറഞ്ഞ അജയ്യഗ്രന്ഥമായ അദ്ദിക്ര്‍ ആണ്. ഗ്രന്ഥ ത്തിന്‍റെ ശരീരമായ അറബിയിലുള്ള ഖുര്‍ആനും അതിന്‍റെ ജീവനായ അര്‍ത്ഥവും പാരാ യണ മുറയും പഠിപ്പിക്കുന്ന സദസ്സിലേക്ക് പോകുന്നതിനെ 3: 10 ല്‍ പറഞ്ഞ കാഫിറുകള്‍ ആരും തന്നെ തടയുകയില്ല. സമ്മേളനങ്ങള്‍, പ്രസംഗ പരമ്പരകള്‍, ദിക്ര്‍-സ്വലാത്ത് ഹ ല്‍ഖകള്‍, ഇസ്ലാമിക കഥാപ്രസംഗങ്ങള്‍ തുടങ്ങി കാഫിറുകള്‍ സംഘടിപ്പിക്കുന്ന ഏ തൊരു സംരംഭവും അദ്ദിക്റില്‍ നിന്ന് മനുഷ്യരെ തടയുന്നതിനുവേണ്ടിയുള്ളതാണ്. 25: 30 പ്രകാരം ഇവര്‍ക്കെതിരെ തന്നെയാണ് വിധിദിവസം പ്രവാചകന്‍ ഗ്രന്ഥവും കൊണ്ടുവന്ന് അന്യായം ബോധിപ്പിക്കുക. 28: 48-50; 33: 1, 60-61; 36: 69-70; 62: 9 വിശദീകരണം നോക്കുക.