( അന്നജ്മ് ) 53 : 34
وَأَعْطَىٰ قَلِيلًا وَأَكْدَىٰ
അല്‍പം മാത്രം നല്‍കുകയും എന്നിട്ട് അത് നിറുത്തിക്കളയുകയും ചെയ്തവന്‍.
അദ്ദിക്റില്‍ നിന്ന് ജീവിതലക്ഷ്യം മനസ്സിലാക്കാതെ ലോകമാന്യത്തിന് വേണ്ടി തു ച്ഛമായതെന്തെങ്കിലും നല്‍കുന്ന പിശുക്കന്മാരായ കപടവിശ്വാസികളെക്കുറിച്ചാണ് ഈ സൂക്തങ്ങള്‍ പരാമര്‍ശിക്കുന്നത്. അവര്‍ കാഫിറായ പിശാചിനെയാണ് സേവിച്ചുകൊണ്ടിരിക്കുന്നത്. 47: 37-38; 48: 6; 92: 8-10 വിശദീകരണം നോക്കുക.