( മുഹമ്മദ് ) 47 : 37

إِنْ يَسْأَلْكُمُوهَا فَيُحْفِكُمْ تَبْخَلُوا وَيُخْرِجْ أَضْغَانَكُمْ

അത് അവന്‍ നിങ്ങളോട് ചോദിക്കുകയാണെങ്കില്‍, അപ്പോള്‍ നിങ്ങള്‍ക്ക് അത് ഒരു ഭാരമായി മാറി നിങ്ങള്‍ പിശുക്ക് കാണിക്കുന്നതും അവന്‍ നിങ്ങളുടെ മ നോദൂഷ്യങ്ങള്‍ പുറത്തുകൊണ്ടുവരുന്നതുമാണ്. 

മനുഷ്യപ്പിശാചുക്കളായ കപടവിശ്വാസികള്‍ സ്വര്‍ഗത്തിലേക്കുള്ള ടിക്കറ്റായ അദ്ദി ക്ര്‍ പണം കൊടുത്ത് വാങ്ങാന്‍ പോലും തയ്യാറാവുകയില്ല. അഥവാ അവരില്‍ ചിലര്‍ അ ത് വാങ്ങിയാല്‍ തന്നെ ശരിയായ രീതിയില്‍ അത് ഉപയോഗപ്പെടുത്തുകയുമില്ല. അതി ലൂടെ വിശ്വാസികള്‍ക്ക് അവരുടെ തനിനിറം ശരിക്കും മനസ്സിലാക്കാം. പ്രകാശമായ അ ദ്ദിക്റിന്‍റെ വെളിച്ചത്തിലായിരിക്കണം സമ്പാദിക്കേണ്ടത്. ജീവിതലക്ഷ്യം മനസ്സിലാക്കി പരലോകത്ത് ഗുണം ലഭിക്കണമെന്ന മനസ്സുമായി മനുഷ്യരില്‍ അര്‍ഹതപ്പെട്ടവര്‍ക്ക്, പ്ര ത്യേകിച്ച് അനാഥകള്‍ക്കും ദരിദ്രര്‍ക്കും അഗതികള്‍ക്കും വേണ്ടിയാണ് ചെലവഴിക്കേണ്ടത്. അപ്പോള്‍ നാഥന്‍റെ തൃപ്തി മാത്രമേ മനസ്സില്‍ ആഗ്രഹിക്കാന്‍ പാടുള്ളൂ. പിശുക്കും ലോകമാന്യവുമെല്ലാം കല്‍പിക്കുന്നത് പിശാചാണ്. അതിലൂടെ പിശാച് അവന്‍റെ വീടാ യ നരകക്കുണ്ഠത്തിലേക്കാണ് പിടിച്ചുവലിച്ച് കൊണ്ടുപോകുന്നത്. ആത്മാവിന്‍റെ കുടു സ്സ് അഥവാ സങ്കുചിതത്വം നഷ്ടപ്പെട്ടവര്‍ മാത്രമേ വിജയം വരിക്കുകയുള്ളൂ എന്ന് 59: 9 ലും 64: 16 ലും പറഞ്ഞിട്ടുണ്ട്. 2: 267-268; 4: 37-38; 25: 7; 45: 13 വിശദീകരണം നോക്കുക.