( അന്നജ്മ് ) 53 : 36
أَمْ لَمْ يُنَبَّأْ بِمَا فِي صُحُفِ مُوسَىٰ
അതല്ല, മൂസായുടെ ഏടുകളില് നിന്നുള്ള വൃത്താന്തം അവന് വന്നുകിട്ടിയി ട്ടില്ലെന്നോ?
മുഹമ്മദ് പ്രവാചകനായി നിയോഗിക്കപ്പെടുന്നതിന് മുമ്പ് മൂസായുടെ ശരീഅത്ത നുസരിച്ചായിരുന്നു മക്കയിലുള്ളവര് ജീവിക്കേണ്ടിയിരുന്നത്. മൂസവി ശരീഅത്തിനനുസരി ച്ച് ജീവിക്കാതിരുന്നതുകൊണ്ടാണ് പ്രവാചകന് ആറ് വയസ്സായപ്പോള് മരണപ്പെട്ട മാതാ വ് 'ആമിന'ക്കുവേണ്ടി പൊറുക്കലിനെത്തേടാന് പാടില്ലെന്ന് 9: 113-114 സൂക്തങ്ങളിലൂടെ അല്ലാഹു കല്പിച്ചിട്ടുള്ളത്.