مَا كَانَ لِلنَّبِيِّ وَالَّذِينَ آمَنُوا أَنْ يَسْتَغْفِرُوا لِلْمُشْرِكِينَ وَلَوْ كَانُوا أُولِي قُرْبَىٰ مِنْ بَعْدِ مَا تَبَيَّنَ لَهُمْ أَنَّهُمْ أَصْحَابُ الْجَحِيمِ
അല്ലാഹുവിന്‍റെ അധികാരാവകാശങ്ങളില്‍ പങ്കുചേര്‍ക്കുന്ന മുശ്രിക്കുകള്‍ക്ക് പൊറുക്കലിനെത്തേടുന്നത് നബിക്കോ വിശ്വാസികളായവര്‍ക്കോ യോജിച്ചതല്ലതന്നെ-അവര്‍ കുടുംബത്തില്‍നിന്ന് എത്ര അടുത്തവരാണെങ്കിലും ശരി, നിശ്ചയം അവര്‍ ജ്വലിക്കുന്ന നരകത്തിന്‍റെ സഹവാസികളാണെന്ന് അവര്‍ക്ക് വെളിപ്പെട്ടതിനുശേഷം.
3: 7 ല്‍ വിവരിച്ച പ്രകാരം അറബി ഖുര്‍ആന്‍ വായിക്കുന്ന ഫുജ്ജാറുകളായ കു ഫ്ഫാറുകളുടെ പട്ടിക നരകക്കുണ്ഠത്തിലേക്കുള്ള സിജ്ജീനിലാണെന്ന് 83: 7 ല്‍ പറഞ്ഞിട്ടുണ്ട്. 4: 150-151 ല്‍ വിവരിച്ച പ്രകാരം അവര്‍ തന്നെയാണ് യഥാര്‍ത്ഥ കാഫിറുകളും മുശ്രിക്കുകളും. നിശ്ചയം! ഫുജ്ജാറുകള്‍ ജ്വലിക്കുന്ന നരകത്തിലാണെന്ന് 82: 14 ല്‍ പറഞ്ഞിട്ടുണ്ട്. 9: 80, 84-85 ല്‍ വിവരിച്ച പ്രകാരം പിശാചിന്‍റെ പ്രതിനിധികളായി ജീവിക്കുന്ന കപടവിശ്വാസികള്‍ക്കും അവരുടെ അനുയായികളായ മുശ്രിക്കുകള്‍ക്കും വേണ്ടി പൊറുക്കലിനെ തേടുന്നതും അവരുടെ ഖബറിന്‍റെ അടുത്ത് നില്‍ക്കുന്നതും വിശ്വാസിയായ അല്ലാഹുവിന്‍റെ പ്രതിനിധിയായി ജീവിക്കുന്ന വിശ്വാസി വിരോധിക്കപ്പെട്ടിരിക്കുന്നു. അ ദ്ദിക്റിനെ മൂടിവെക്കുകയും തള്ളിപ്പറയുകയും ചെയ്യുന്ന ഫുജ്ജാറുകള്‍ തന്നെയാണ് ജ്വ ലിക്കുന്ന നരകത്തിലേക്കുള്ളവര്‍ എന്ന് 5: 10, 86 ലും പറഞ്ഞിട്ടുണ്ട്. നാഥന്‍റെ അനുഗ്രഹമായ അദ്ദിക്റിനെ നിഷേധമായി മാറ്റിമറിച്ച് തങ്ങളുടെ അനുയായികള്‍ക്ക് ബോറന്മാരുടെ വീടായ നരകക്കുണ്ഠം അനുവദനീയമാക്കിക്കൊടുത്ത കപടവിശ്വാസികളോട്, 'നി ങ്ങള്‍ ഇവിടെ കുറച്ചുകാലം സുഖിച്ചുകൊള്ളുക, അപ്പോള്‍ നിശ്ചയം നിങ്ങളുടെ മടക്കം നരകക്കുണ്ഠത്തിലേക്കാണ്' എന്ന് പറയാന്‍ 14: 28-30 ലൂടെ ഒറ്റപ്പെട്ട വിശ്വാസിയോട് ക ല്‍പിച്ചിട്ടുണ്ട്. 77-ാം സൂറത്തില്‍ 10 പ്രാവശ്യം 'അദ്ദിക്റിനെ തള്ളിപ്പറയുന്നവര്‍ക്കാണ് ന രകത്തിലെ വൈല്‍ എന്ന ചെരിവ്' എന്ന് പറഞ്ഞിട്ടുണ്ട്. ഫുജ്ജാറുകളായ ഭ്രാന്തന്മാരോട്, 'നിങ്ങള്‍ ഇവിടെ കുറച്ചുകാലം തിന്ന് കുടിച്ച് സുഖിക്കുക' എന്ന് 77: 46 ലും പറഞ്ഞിട്ടുണ്ട്. 5: 44, 45, 47 സൂക്തങ്ങളില്‍ വിവരിച്ച പ്രകാരം അദ്ദിക്റിനെ സത്യപ്പെടുത്തി ജീവിക്കുകയും വ്യക്തിജീവിതത്തിലും കുടുംബജീവിതത്തിലും സമൂഹജീവിതത്തിലും അതുകൊണ്ട് വിധികല്‍പിക്കുകയും ചെയ്യുന്ന വിശ്വാസികളായ പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും വേണ്ടി മാത്രമേ പൊറുക്കലിനെ തേടാന്‍ പാടുള്ളൂ. കപടവിശ്വാസികളും അവരുടെ അനുയായികളായ മുശ്രിക്കുകളും മാലിന്യമാണെന്നും അവര്‍ക്ക് ആത്മാവിനെ ശുദ്ധീകരിക്കാനുള്ള അദ്ദിക്ര്‍ മാലിന്യമല്ലാതെ വര്‍ദ്ധിപ്പിക്കുകയില്ല എന്നും 9: 28, 95, 125 സൂക്തങ്ങളില്‍ പറഞ്ഞിട്ടുണ്ട്. 2: 39, 159-161; 9: 31, 78 വിശദീകരണം നോക്കുക.