( അന്നജ്മ് ) 53 : 60
وَتَضْحَكُونَ وَلَا تَبْكُونَ
നിങ്ങള് ചിരിച്ചുകൊണ്ടിരിക്കുകയും നിങ്ങള് കരയാതിരിക്കുകയും ചെയ്യുന്നുവോ?
ഗ്രന്ഥത്തില് ശുഭവാര്ത്തകളെക്കാളും സന്തോഷവാര്ത്തകളെക്കാളും മുന്നറിയി പ്പുകളും താക്കീതുകളുമാണ് കൂടുതലുള്ളത്. എല്ലാ ആയിരത്തിലും ഒന്ന് മാത്രമാണ് സ്വ ര്ഗത്തിലേക്കുള്ളത്. ബാക്കി തൊള്ളായിരത്തി തൊണ്ണൂറ്റി ഒമ്പതിനേയും പിശാച് പാട്ടി ലാക്കുകയും അവന്റെ വീടായ നരകകുണ്ഠത്തിലേക്ക് പിടിച്ചുവലിച്ച് കൊണ്ടുപോവുക യും ചെയ്യും. വസ്തുത ഇതായിരിക്കെ മനുഷ്യന് ഇവിടെ ചിരിക്കാന് അര്ഹതയുള്ളതിനേക്കാള് കരയാനാണ് അര്ഹതയുള്ളത്. 9: 80-82; 50: 30; 53: 43 വിശദീകരണം നോക്കുക.