( അന്നജ്മ് ) 53 : 59

أَفَمِنْ هَٰذَا الْحَدِيثِ تَعْجَبُونَ

അപ്പോള്‍ ഈ വര്‍ത്തമാനത്തിലാണോ നിങ്ങള്‍ അത്ഭുതപ്പെട്ടുകൊണ്ടിരിക്കു ന്നത്. 

അല്ലാഹുവിന്‍റെ സംസാരവും, വ്യക്തവും സ്പഷ്ടവുമായ അദ്ദിക്റിനെ തള്ളിപ്പറയുക എന്നത് ഭക്ഷണമാക്കിയവരാണ് സിജ്ജീന്‍ പട്ടികയിലേക്കുള്ള അറബി ഖുര്‍ആന്‍ വായിക്കുന്ന ഫുജ്ജാറുകള്‍. അവര്‍ അവരുടെ മുഖങ്ങളില്‍ നരകക്കുണ്ഠത്തിലേക്ക് വ ലിച്ചിഴക്കപ്പെടാനുള്ള ഏറ്റവും ദുഷിച്ച സ്ഥാനത്തുള്ള ഏറ്റവും വഴിപിഴച്ചവരാണെന്ന് 8: 22; 25: 34 സൂക്തങ്ങളില്‍ അവര്‍ വായിച്ചിട്ടുണ്ട്. 4: 87; 50: 1-2; 52: 33-34 വിശദീകരണം നോ ക്കുക.