فَنَادَوْا صَاحِبَهُمْ فَتَعَاطَىٰ فَعَقَرَ
അങ്ങനെ അവര് അവരുടെ കൂട്ടുകാരനെ വിളിച്ചു, അവന് ആ കൃത്യം ഏറ്റെടു ക്കുകയും അതിനെ അറുക്കുകയും ചെയ്തു.
അല്ലാഹുവിന്റെ ഒട്ടകത്തിന് എല്ലാദിവസവും കുടിവെള്ളമുണ്ട്, എന്നാല് ജനങ്ങ ള്ക്കും അവരുടെ കന്നുകാലികള്ക്കും നിശ്ചയിച്ച ദിവസങ്ങളില് മാത്രമാണ് കുടിവെ ള്ളം ലഭിച്ചിരുന്നത്. വെള്ളത്തിന് ക്ഷാമം അനുഭവപ്പെട്ട അവര്ക്ക് പ്രസ്തുത ഒട്ടകം ഒരു ശല്ല്യമായിത്തോന്നി. അങ്ങനെ അവര് അതിനെ വധിക്കാന് ഗൂഢതന്ത്രം മെനയുകയും അവരിലെ ഏറ്റവും വലിയ ദുഷ്ടന് അതിനെ അറുക്കുകയും ചെയ്തു. ശിക്ഷക്ക് ധൃതി കൂട്ടിയിരുന്ന അവര് സ്വാലിഹിനോട് പറഞ്ഞു: ഞങ്ങള് ആ ദൗത്യം നിര്വഹിച്ചുകഴിഞ്ഞു! ഇനി നീ ഞങ്ങളോട് വാഗ്ദത്തം ചെയ്ത ശിക്ഷ കൊണ്ടുവാ! അപ്പോള് പ്രവാചകന് സ്വാലിഹ് അവരോട് മൂന്ന് ദിവസം കാത്തിരിക്കാന് പറഞ്ഞു. മൂന്നാം ദിവസം രാത്രി അ വര് സ്വാലിഹിനെയും കുടുംബത്തെയും കൊന്നുകളയാനുള്ള ഗൂഢതന്ത്രം മെനഞ്ഞു. എന്നാല് ആ ദിവസം പ്രഭാതമായപ്പോഴേക്കും ഭൂമികുലുക്കം മുഖേന ആ ജനത നശിപ്പിക്ക പ്പെടുകയാണുണ്ടായത്. 11: 64-66; 27: 47-50 വിശദീകരണം നോക്കുക.