( അര്‍റഹ്മാന്‍ ) 55 : 24

وَلَهُ الْجَوَارِ الْمُنْشَآتُ فِي الْبَحْرِ كَالْأَعْلَامِ

സമുദ്രത്തില്‍ മലകള്‍ പോലെ പൊങ്ങിക്കിടക്കുന്ന കപ്പലുകള്‍ അവനുള്ളതാ കുന്നു. 

സൂക്തം അവതരിച്ച കാലത്ത് പായക്കപ്പല്‍ മാത്രമാണ് നിലവിലുണ്ടായിരുന്നത്. എന്നാല്‍ ഇന്ന് ഒരേ സമയത്ത് അനേകം വിമാനങ്ങള്‍ക്ക് പറന്നുയരാനും ഇറങ്ങാനുമുള്ള സൗകര്യങ്ങളോടുകൂടിയതും വിശാലമായ കളിസ്ഥലങ്ങളോടു കൂടിയതുമായ പര്‍വ്വത സമാനമായ കപ്പലുകള്‍ നിലവിലുണ്ട്. ഇത് എല്ലാഓരോ കാര്യവും വിശദീകരിച്ചിട്ടുള്ള അദ്ദിക്ര്‍ ത്രികാലജ്ഞാനിയുടെ ത്രികാലജ്ഞാനമാണെന്ന് വിളിച്ചറിയിക്കുന്നു. 7: 52; 41: 52-53; 54: 52-53 വിശദീകരണം നോക്കുക.