( അല് വാഖിഅഃ ) 56 : 38
لِأَصْحَابِ الْيَمِينِ
വലതുപക്ഷക്കാര്ക്കുവേണ്ടി.
ഇഹലോകത്ത് സ്നേഹത്തോടും കാരുണ്യത്തോടും വാത്സല്യത്തോടും കൂടി വിശ്വാ സിയായ ഇണയെ ജീവന് തുല്യം പരിഗണിക്കുകയും അനുസരിക്കുകയും ചെയ്തുകൊ ണ്ട് ജീവിച്ചിരുന്ന സ്ത്രീകളെയാണ് സ്വര്ഗത്തില് അവരുടെ ഇണയായ പുരുഷന്റെ രീ തിയിലും രൂപത്തിലും തുല്യതയിലും തുല്യപ്രായത്തിലും വലിപ്പത്തിലുമെല്ലാം നട്ടുവ ളര്ത്തി ഇണകളാക്കിക്കൊടുക്കുക. ആണാകട്ടെ പെണ്ണാകട്ടെ, ലൈംഗികാവയവങ്ങളില്ലാതെ പുരുഷന്റെ രൂപത്തിലാണ് സ്വര്ഗ്ഗത്തില് പ്രവേശിപ്പിക്കപ്പെടുക. 16: 97; 33: 35; 41: 46 വിശദീകരണം നോക്കുക.