( അഹ്സാബ് ) 33 : 35

إِنَّ الْمُسْلِمِينَ وَالْمُسْلِمَاتِ وَالْمُؤْمِنِينَ وَالْمُؤْمِنَاتِ وَالْقَانِتِينَ وَالْقَانِتَاتِ وَالصَّادِقِينَ وَالصَّادِقَاتِ وَالصَّابِرِينَ وَالصَّابِرَاتِ وَالْخَاشِعِينَ وَالْخَاشِعَاتِ وَالْمُتَصَدِّقِينَ وَالْمُتَصَدِّقَاتِ وَالصَّائِمِينَ وَالصَّائِمَاتِ وَالْحَافِظِينَ فُرُوجَهُمْ وَالْحَافِظَاتِ وَالذَّاكِرِينَ اللَّهَ كَثِيرًا وَالذَّاكِرَاتِ أَعَدَّ اللَّهُ لَهُمْ مَغْفِرَةً وَأَجْرًا عَظِيمًا

നിശ്ചയം, സര്‍വസ്വം അല്ലാഹുവിന് സമര്‍പ്പിച്ച് ജീവിക്കുന്ന പുരുഷന്മാരും സ്ത്രീകളും വിശ്വാസികളായ പുരുഷന്മാരും സ്ത്രീകളും വണക്കമുള്ള പുരു ഷന്മാരും സ്ത്രീകളും ഗ്രന്ഥത്തെ സത്യപ്പെടുത്തുന്ന പുരുഷന്മാരും സ്ത്രീകളും ക്ഷമാലുക്കളായ പുരുഷന്മാരും സ്ത്രീകളും അല്ലാഹുവിനെ ഭയപ്പെടുന്ന പു രുഷന്മാരും സ്ത്രീകളും ദാനധര്‍മ്മങ്ങള്‍ ചെയ്യുന്ന പുരുഷന്മാരും സ്ത്രീകളും വ്രതമനുഷ്ടിക്കുന്ന പുരുഷന്മാരും സ്ത്രീകളും തങ്ങളുടെ ഗുഹ്യസ്ഥാനങ്ങളെ സൂക്ഷിക്കുന്ന പുരുഷന്മാരും സ്ത്രീകളും അല്ലാഹുവിനെ ധാരാളമായി സ്മ രിക്കുന്ന പുരുഷന്മാരും സ്ത്രീകളും, അവര്‍ക്കെല്ലാം അല്ലാഹു പാപമോചനവും മഹത്തായ പ്രതിഫലവും ഒരുക്കിവെച്ചിട്ടുണ്ട്. 

ഗ്രന്ഥത്തില്‍ എല്ലായിടത്തും സ്ത്രീകളെക്കാള്‍ പുരുഷന്മാര്‍ക്കാണ് പരിഗണന നല്‍ കിയിട്ടുള്ളത് എന്നും സ്ത്രീകളെ രണ്ടാം തരക്കാരായിട്ടാണ് ഗ്രന്ഥം പരിഗണിക്കുന്നത് എന്നും വാദിക്കുന്നവര്‍ക്കുള്ള ഒരു മറുപടിയാണ് ഈ സൂക്തം. അതായത് ഈ സൂക്ത ത്തില്‍ പറഞ്ഞ സ്വഭാവത്തിലുള്ള പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും പ്രതിഫലത്തിന്‍റെ കാര്യത്തില്‍ യാതൊരു വ്യത്യാസവുമില്ല. ഇവിടെ ഒരേ ആത്മാവും വിഭിന്ന ശരീരഘട നയുമുള്ള പുരുഷന്മാരും സ്ത്രീകളും സ്വര്‍ഗത്തില്‍ ഒരേ രൂപത്തിലും പ്രായത്തിലും ലൈംഗികാവയവങ്ങളില്ലാതെയാണ് പ്രവേശിപ്പിക്കപ്പെടുക. 

39: 32-33; 54: 55; 75: 31-32 തുടങ്ങി 11 സൂക്തങ്ങളില്‍ പറഞ്ഞ സ്വിദ്ഖ്-സത്യം- അ ദ്ദിക്റാണ്. സര്‍വസ്വം നാഥന് സമര്‍പ്പിച്ച് ജീവിക്കുന്ന മുസ്ലിംകള്‍ക്ക് എല്ലാ ഓരോ കാ ര്യവും വിശദീകരിച്ച അദ്ദിക്ര്‍ സന്മാര്‍ഗവും കാരുണ്യവും ശുഭവാര്‍ത്താദായകവുമാണ് എന്ന് 16: 89 ല്‍ പറഞ്ഞിട്ടുണ്ട്. ഗ്രന്ഥത്തിന്‍റെ ഏറ്റവും നല്ല വിശദീകരണമായ അദ്ദിക്റിനെ സത്യപ്പെടുത്തി ജീവിക്കാത്ത ഫുജ്ജാറുകള്‍ തങ്ങളുടെ മുഖങ്ങളില്‍ നരകക്കുണ്ഠത്തിലേക്ക് വലിച്ചിഴക്കപ്പെടാനുള്ള ഏറ്റവും ദുഷിച്ച സ്ഥാനത്തുള്ളവരും ഏറ്റവും വഴിപിഴച്ചവരുമാണെന്ന് 8: 22; 17: 97-98; 25: 33-34 സൂക്തങ്ങളിലും പറഞ്ഞിട്ടുണ്ട്. 

സൂക്തത്തില്‍ ഗുഹ്യസ്ഥാനങ്ങള്‍ സൂക്ഷിക്കുന്ന പുരുഷന്മാരും സ്ത്രീകളും എന്നുപറഞ്ഞത് ശരീരം മൂടിപ്പുതച്ച് നടക്കുന്ന സ്ത്രീകളെക്കുറിച്ചല്ല. മറിച്ച് 7: 26 ല്‍ പറഞ്ഞ ആ ത്മാവിന്‍റെ ഭക്ഷണവും വസ്ത്രവും ദൃഷ്ടിയുമായ അദ്ദിക്ര്‍ കൊണ്ട് ജിന്നുകൂട്ടുകാരനെ വിശ്വാസിയാക്കി നാഥനെ ഹൃദയത്തില്‍ സൂക്ഷിച്ച് ജീവിക്കുന്നവരെക്കുറിച്ചാണ്. അവര്‍ മാത്രമേ മുസ്ലിമായി (സര്‍വസ്വം നാഥന് സമര്‍പ്പിച്ച അവസ്ഥയില്‍) മരണപ്പെടുകയു ള്ളൂ എന്ന് 3: 102 ല്‍ പറഞ്ഞിട്ടുണ്ട്. അറബി ഖുര്‍ആന്‍ വായിക്കുന്ന ഫുജ്ജാറുകള്‍ അര്‍ ഹതയില്ലാതെ സര്‍വ്വസ്വം നാഥന് സമര്‍പ്പിക്കുന്ന മുസ്ലിംകളാണെന്ന് വാദിക്കുന്നവരാ ണെങ്കിലും അദ്ദിക്റിനെ മൂടിവെക്കുകയും തള്ളിപ്പറയുകയും ചെയ്യുന്നത് കാരണം അവര്‍ 4: 150-151 ല്‍ പറഞ്ഞ യഥാര്‍ത്ഥ കാഫിറുകളും 7: 37 പ്രകാരം ആത്മാവിനെതിരെ കാഫിറാ ണെന്ന് സാക്ഷ്യം വഹിച്ച് മരണപ്പെടാനുള്ളവരുമാണ്. 4: 34; 16: 97; 24: 30-31; 33: 11 വിശ ദീകരണം നോക്കുക.