( അല്‍ വാഖിഅഃ ) 56 : 7

وَكُنْتُمْ أَزْوَاجًا ثَلَاثَةً

നിങ്ങള്‍ മൂന്ന് വിഭാഗങ്ങളായിത്തീരുന്നതുമാണ്. 

56: 3 ല്‍ വിവരിച്ച പ്രകാരം ഗ്രന്ഥം കിട്ടിയവര്‍ നാല് വിഭാഗങ്ങളായി തിരിയേണ്ടതുണ്ടെങ്കിലും വിചാരണയില്ലാതെ നരകത്തിന്‍റെ അടിത്തട്ടില്‍ പോകുന്ന കപടവിശ്വാസി കളെ അല്ലാഹു കൊന്നുകളഞ്ഞതിനാല്‍ അവരെ ഇവിടെ പരിഗണിച്ചിട്ടില്ല. അതിനാല്‍ അവര്‍ക്ക് ഐഹികലോകത്ത് പരീക്ഷണങ്ങളും ഉണ്ടാവുകയില്ല. 33: 60-61; 35: 32 വിശദീക രണം നോക്കുക.