نَحْنُ جَعَلْنَاهَا تَذْكِرَةً وَمَتَاعًا لِلْمُقْوِينَ
നാം അതിനെ ഒരു ഓര്‍മ്മപ്പെടുത്തലും മരുഭൂവാസികള്‍ക്ക് ഒരു വിഭവവും ത ന്നെയാക്കിയിട്ടുണ്ട്.
ഓര്‍മ്മപ്പെടുത്തല്‍ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് തീ ഉണ്ടായിരുന്നില്ലെങ്കിലുള്ള അവസ്ഥയെക്കുറിച്ച് ഓര്‍മ്മിച്ച് അത് ലഭിച്ചതിന് വിശ്വാസികള്‍ അല്ലാഹുവിനോട് നന്ദി പ്രകടിപ്പിക്കുന്നതിനും കാഫിറുകള്‍ തീ കണ്ടിട്ട് നരകത്തിലെ തീയിന്‍റെ കാഠിന്യത്തെ ക്കുറിച്ച് ഭയപ്പെടുന്നതിനും സൂക്ഷ്മാലുക്കളായി ഇവിടെ ജീവിതം നയിക്കുന്നതിനുമാണ് എന്നാണ്. മുന്‍കാലങ്ങളില്‍ മരുഭൂവാസികള്‍ക്ക് പട്ടണവാസികളെപ്പോലെ തീ കത്തിക്കാ നുള്ള മണ്ണെണ്ണ, കല്‍ക്കരി, ഗ്യാസ്, വൈദ്യുതി തുടങ്ങിയവയൊന്നും ലഭ്യമല്ലാത്തതു കൊണ്ട് തീയുണ്ടാക്കാന്‍ മരങ്ങളെ മാത്രമേ ആശ്രയിക്കാനുണ്ടായിരുന്നുള്ളൂ. അതുകൊ ണ്ടാണ് മരുഭൂവാസികളെ പ്രത്യേകം എടുത്ത് പറഞ്ഞിരിക്കുന്നത്. 2: 24; 36: 80 വിശദീക രണം നോക്കുക.