( അല്‍ വാഖിഅഃ ) 56 : 74
فَسَبِّحْ بِاسْمِ رَبِّكَ الْعَظِيمِ
അപ്പോള്‍ മഹാനായ നിന്റെ നാഥന്റെ നാമത്തെ നീ വാഴ്ത്തിക്കൊണ്ടിരിക്കുക!
സ്വര്‍ഗത്തില്‍ സൃഷ്ടിച്ച മനുഷ്യനെ അല്ലാഹുവാണ് അവന് ഉദ്ദേശിച്ച കാലത്തും ദേശത്തും രൂപത്തിലും മാതാ-പിതാക്കളിലുമായി ഭൂമിയിലേക്ക് കൊണ്ടുവരുന്നത്. മനു ഷ്യന്റെ പ്രകൃതിക്കും ഇച്ഛകള്‍ക്കും ആഗ്രഹാഭിലാഷങ്ങള്ക്കുമെല്ലാം ഉചിതമായ വിധം ഭൂമിയേയും പ്രകൃതിയേയും സന്തുലനപ്പെടുത്തി വെച്ചിട്ടുമുണ്ട്. അപ്പോള്‍ അല്ലാഹുവി ന്റെ പ്രാതിനിധ്യം വഹിക്കുന്ന അല്ലാഹുവിന്റെ സംഘത്തില്‍ പെട്ട സ്വര്‍ഗത്തിലേക്കുത ന്നെ തിരിച്ചുപോകുന്ന ആയിരത്തില്‍ ഒന്നില്‍ ഉള്‍പ്പെടുന്ന വിശ്വാസികള്‍ ആത്മാവുകൊ ണ്ട് എല്ലാ നേട്ടങ്ങള്‍ക്കും അവനെ സ്മരിക്കുന്നവരും പരിശുദ്ധപ്പെടുത്തുകയും സ്തുതിക്കുകയും ചെയ്യുന്നവരുമായിരിക്കും. 7: 205-206; 10: 10; 52: 48-49; 55: 78 വിശദീകരണം നോക്കുക.