( അല്‍ വാഖിഅഃ ) 56 : 76

وَإِنَّهُ لَقَسَمٌ لَوْ تَعْلَمُونَ عَظِيمٌ

നിശ്ചയം, അത് ഒരു മഹത്തായ ആണയിടല്‍ തന്നെയാകുന്നു! നിങ്ങള്‍ ശരി ക്കും അറിവുള്ളവരാണെങ്കില്‍.

ഭൂമിയുടെ അനേകം ഇരട്ടി വലിപ്പമുള്ള കോടിക്കണക്കായ നക്ഷത്രങ്ങള്‍ ഉള്‍ ക്കൊള്ളുന്ന ധാരാളം നക്ഷത്രക്കൂട്ടങ്ങളുള്ള ഈ മഹാപ്രപഞ്ചത്തിന്‍റെ വിശാലതയെ ക്കുറിച്ച് കൂടുതല്‍ മനസ്സിലാക്കിക്കൊണ്ടിരിക്കുന്ന ഇക്കാലത്താണ് 'അത് ഒരു മഹത്തായ ആണയിടല്‍ തന്നെയാകുന്നു' എന്ന കാര്യം കൂടുതല്‍ മനസ്സിലാവുക. 3: 190-191; 51: 47; 53: 1 വിശദീകരണം നോക്കുക.