( അല്‍ വാഖിഅഃ ) 56 : 78

فِي كِتَابٍ مَكْنُونٍ

ഭദ്രമായി സൂക്ഷിക്കപ്പെട്ട ഒരു ഗ്രന്ഥത്തിലുള്ളത്.

അല്ലാഹുവിന്‍റെ അടുക്കല്‍ ഒരു സുരക്ഷിതമായ ഫലകത്തില്‍ രേഖപ്പെടുത്തി സു രക്ഷിതമായി സൂക്ഷിക്കപ്പെട്ടിട്ടുള്ള ഗ്രന്ഥമാണ് അദ്ദിക്ര്‍. എന്നാല്‍ പ്രവാചകന്‍റെ കാല ത്തുണ്ടായിരുന്ന കാഫിറുകള്‍ ആവശ്യപ്പെട്ടതുപോലെ അവരുടെ മുമ്പില്‍ സമര്‍പ്പിക്കാ ന്‍ അന്ന് പ്രവാചകന്‍റെ അടുത്ത് ക്രോഢീകരിച്ച ഗ്രന്ഥം ഉണ്ടായിരുന്നില്ല. എന്നാല്‍ ഇന്ന് നാഥനില്‍ നിന്നുള്ള ഗ്രന്ഥത്തിന്‍റെ ഏറ്റവും നല്ല വിശദീകരണമായ അദ്ദിക്ര്‍ രൂപപ്പെട്ടി രിക്കെ ഫുജ്ജാറുകള്‍ അതിനെ മാലിന്യമെന്ന നിലക്കാണ് പരിഗണിക്കുന്നത്. 25: 32-34; 43: 2-4; 50: 1 വിശദീകരണം നോക്കുക.