( അല്‍ വാഖിഅഃ ) 56 : 87
تَرْجِعُونَهَا إِنْ كُنْتُمْ صَادِقِينَ
അതിനെ നിങ്ങള്‍ തിരിച്ചുകൊണ്ടുവരിക!-നിങ്ങള്‍ സത്യസന്ധന്മാര്‍ തന്നെയാ ണെങ്കില്‍.
നാലാം ഘട്ടമായ ഇഹലോക ജീവിതത്തില്‍ നിങ്ങള്‍ക്ക് യാതൊരു ബാധ്യതയും ഉത്തരവാദിത്തവും ഇല്ല എന്നാണെങ്കില്‍ നിങ്ങള്‍ക്ക് ആ ആത്മാവിനെ പിരിഞ്ഞുപോകാ തെ ഇവിടെത്തന്നെ പിടിച്ചുവെക്കാന്‍ സാധിക്കണമല്ലോ. മരണം ആര്‍ക്കും തടഞ്ഞുവെ ക്കാന്‍ സാധിക്കാത്ത സുനിശ്ചിതമായ ഒന്നാണ് എന്നതുപോല എല്ലാ ഓരോ ആത്മാ വും പതിനഞ്ച് വയസ്സിന് ശേഷം മരണം വരെയുള്ള അവരുടെ ജീവിതത്തെക്കുറിച്ച് വി ചാരണ നടത്തപ്പെടുകയും ചെയ്യും എന്നാണ് സൂക്തം മുന്നറിയിപ്പ് നല്‍കുന്നത്. 10: 104 -106; 32: 11-13; 39: 41-42 വിശദീകരണം നോക്കുക.