( യൂനുസ് ) 10 : 104

قُلْ يَا أَيُّهَا النَّاسُ إِنْ كُنْتُمْ فِي شَكٍّ مِنْ دِينِي فَلَا أَعْبُدُ الَّذِينَ تَعْبُدُونَ مِنْ دُونِ اللَّهِ وَلَٰكِنْ أَعْبُدُ اللَّهَ الَّذِي يَتَوَفَّاكُمْ ۖ وَأُمِرْتُ أَنْ أَكُونَ مِنَ الْمُؤْمِنِينَ

നീ പറയുക: ഓ മനുഷ്യരേ, എന്‍റെ ജീവിത രീതിയെക്കുറിച്ച് നിങ്ങള്‍ ഇപ്പോഴും സംശയമുള്ളവരാണെങ്കില്‍ അപ്പോള്‍ നിങ്ങള്‍ അല്ലാഹുവിനെക്കൂടാതെ ആരെ സേവിക്കുന്നുവോ, അവരെ ഞാന്‍ സേവിക്കുന്നവനല്ല; എന്നാല്‍ ഞാന്‍ നി ങ്ങളെ തിരിച്ചുവിളിക്കുന്നവനായ അല്ലാഹുവിനെ മാത്രം സേവിക്കുന്നവനാണ്, ഞാന്‍ വിശ്വാസികളില്‍ പെട്ടവനായിരിക്കണമെന്ന് കല്‍പിക്കപ്പെടുകയും ചെ യ്തിരിക്കുന്നു.

 39: 42 ല്‍ പറഞ്ഞ പ്രകാരം ആത്മാവുകളെ മരണസമയത്ത് പൂര്‍ണ്ണമായി തിരിച്ചെ ടുക്കുന്നത് അല്ലാഹുവാണ്; മരിക്കാത്തവരുടേത് അവയുടെ ഉറക്കിലും, മരണം വിധിച്ച വന്‍റെ ആത്മാവിനെ അവന്‍ അവിടെ പിടിച്ചുവെക്കുന്നു. മരണം വിധിക്കാത്തവരുടേത് നിശ്ചിത അവധിവരെ തിരിച്ച് കൊടുക്കുകയും ചെയ്യുന്നു. മനുഷ്യര്‍ക്ക് പ്രപഞ്ചനാഥനെക്കൂടാതെ സംരക്ഷകരില്‍ നിന്നോ ശുപാര്‍ശക്കാരില്‍ നിന്നോ ആരും തന്നെ ഇല്ല എന്ന് ഉണര്‍ത്താന്‍ 32: 4 ലൂടെ പ്രവാചകനും വിശ്വാസിയും കല്‍പിക്കപ്പെട്ടിരിക്കുന്നു. ഇന്ന് നാ ഥന്‍റെ സമ്മതപത്രമായ അദ്ദിക്ര്‍ ഒരു ഗ്രന്ഥമായി രൂപപ്പെട്ടിരിക്കുന്നതിനാല്‍ അത് കൂടാ തെ ആരും വിശ്വാസിയാവുകയില്ല. 10: 100 ല്‍ വിവരിച്ച പ്രകാരം അറബി ഖുര്‍ആന്‍ വാ യിക്കുന്ന ഫുജ്ജാറുകള്‍ പിശാചിനെ സേവിക്കുന്നവരും അവന്‍റെ കാല്‍പ്പാടുകള്‍ പിന്‍ പറ്റുന്നവരുമാണ്. എല്ലാ പ്രവാചകന്മാരും നബിമാരും വിശ്വാസികളും വിശ്വാസിയായ അ ല്ലാഹുവിന്‍റെ സംഘത്തില്‍ പെട്ടവരാണ്. 5: 55-56 ല്‍ വിവരിച്ച പ്രകാരം അല്ലാഹുവിന്‍റെ സംഘത്തില്‍ പെട്ടവര്‍ മാത്രമാണ് വിജയം വരിക്കുക. ഇന്ന് ലോകത്തെവിടെയും വി ശ്വാസികളുടെ ഒരു സംഘമില്ലാത്തതിനാല്‍ അദ്ദിക്റിനെ സത്യപ്പെടുത്തി ജീവിക്കുന്ന ഒ റ്റപ്പെട്ട വിശ്വാസിയുടെ പ്രാര്‍ത്ഥനാരീതിയും ജീവിതരീതിയും 7: 205-206 ല്‍ വിവരിച്ച പ്രകാരമായിരിക്കണം. 39: 11 ല്‍, നീ പറയുക: നിശ്ചയം ജീവിതം മുഴുവന്‍ അല്ലാഹുവിന് പ്രത്യേകമാക്കിക്കൊണ്ട് അവനെ സേവിച്ചുകൊണ്ടിരിക്കാന്‍ ഞാന്‍ കല്‍പിക്കപ്പെട്ടിരിക്കുന്നു എന്നും; 39: 12 ല്‍, അവന് സര്‍വ്വാര്‍പ്പണം ചെയ്തവരില്‍ ഒന്നാമനാകണമെന്ന് ഞാ ന്‍ കല്‍പിക്കപ്പെടുകയും ചെയ്തിരിക്കുന്നു എന്നും; 39: 13 ല്‍, നീ പറയുക: നിശ്ചയം ഞാന്‍ എന്‍റെ നാഥനെ ധിക്കരിക്കുന്നപക്ഷം ഭയങ്കരമായ ഒരു നാളിലെ ശിക്ഷ ഞാന്‍ ഭയപ്പെടുന്നു എന്നും പറഞ്ഞിട്ടുണ്ട്. വിശ്വാസി അറബി ഖുര്‍ആന്‍ വായിക്കുന്ന ഫുജ്ജാറുകളായ കാഫിറുകളോട്, 'നിങ്ങള്‍ക്ക് നിങ്ങളുടെ ജീവിതരീതി, എനിക്ക് യഥാര്‍ത്ഥ ജീ വിതരീതിയും' എന്ന് പ്രഖ്യാപിക്കാന്‍ 109: 6 ലൂടെ കല്‍പിക്കപ്പെട്ടിരിക്കുന്നു. അതായത് ഞാന്‍ പിന്‍പറ്റുന്നത് സത്യമായ അദ്ദിക്ര്‍ സമര്‍പ്പിക്കുന്ന ജീവിത രീതിയാണ് എന്നും നിങ്ങള്‍ പിന്‍പറ്റുന്നത് മിഥ്യയായ വിവിധങ്ങളായ മാര്‍ഗങ്ങളാണ് എന്നുമാണ് പ്രഖ്യാ പിക്കുന്നത്. 1: 4; 2: 152; 3: 42-43 വിശദീകരണം നോക്കുക.