وَإِذَا قِيلَ لَهُمْ تَعَالَوْا يَسْتَغْفِرْ لَكُمْ رَسُولُ اللَّهِ لَوَّوْا رُءُوسَهُمْ وَرَأَيْتَهُمْ يَصُدُّونَ وَهُمْ مُسْتَكْبِرُونَ
നിങ്ങള് വരുവീന്, അല്ലാഹുവിന്റെ പ്രവാചകന് നിങ്ങള്ക്കുവേണ്ടി പാപ മോചനം തേടും എന്ന് അവരോട് പറയപ്പെട്ടാല് അവര് അവരുടെ തലയാട്ടുന്ന താണ്, അഹങ്കാരികളായിക്കൊണ്ട് പിന്തിരിഞ്ഞ് പോകുന്നവരായും നിനക്ക് അവരെ കാണാം.
അല്ലാഹുവിലേക്കും അവന്റെ പ്രവാചകനിലേക്കും വിളിക്കുക എന്ന് പറഞ്ഞാല് ഇന്ന് നാഥനെയും പ്രവാചകനെയും പരിചയപ്പെടുത്തുന്ന അജയ്യഗ്രന്ഥമായ അദ്ദിക്റി ലേക്ക് വിളിക്കുക എന്നാണ്. അല്ലാഹുവിന്റെ പാശം മുറുകെപ്പിടിച്ച് അല്ലാഹുവിന്റെ ഏ കസംഘത്തില് ഉള്പ്പെടുക എന്ന് പറയപ്പെട്ടാല് ഈ കപടന്മാര് അത് സമ്മതിക്കുന്ന മട്ടി ല് തലയാട്ടുകയും, പിന്നെ ജമാഅത്ത് വേണ്ടേ, സംഘടന വേണ്ടേ എന്നെല്ലാം പുച്ഛഭാ വത്തില് ചോദിച്ചുകൊണ്ട് പിന്തിരിഞ്ഞ് പോകുന്നതും അദ്ദിക്ര് പ്രചരിപ്പിക്കുന്നത് തട യുന്നതിന് വേണ്ടി ഗൂഢതന്ത്രങ്ങളില് ഏര്പ്പെടുകയും ചെയ്യുന്നതാണ്. 4: 60-63; 48: 6; 60: 1-4 വിശദീകരണം നോക്കുക.