( അന്നിസാഅ് ) 4 : 60

أَلَمْ تَرَ إِلَى الَّذِينَ يَزْعُمُونَ أَنَّهُمْ آمَنُوا بِمَا أُنْزِلَ إِلَيْكَ وَمَا أُنْزِلَ مِنْ قَبْلِكَ يُرِيدُونَ أَنْ يَتَحَاكَمُوا إِلَى الطَّاغُوتِ وَقَدْ أُمِرُوا أَنْ يَكْفُرُوا بِهِ وَيُرِيدُ الشَّيْطَانُ أَنْ يُضِلَّهُمْ ضَلَالًا بَعِيدًا

നിനക്ക് അവതരിപ്പിക്കപ്പെട്ടതുകൊണ്ടും നിനക്കുമുമ്പ് അവതരിപ്പിക്കപ്പെട്ടതു കൊണ്ടും നിശ്ചയം ഞങ്ങള്‍ വിശ്വസിച്ചിട്ടുണ്ട് എന്ന് ഉറപ്പിച്ചു പറയുന്നവരിലേ ക്ക് നിന്‍റെ ശ്രദ്ധതിരിഞ്ഞുവോ? തീര്‍പ്പുകല്‍പ്പിക്കുന്നതിനുവേണ്ടി ത്വാഗൂത്തിനെയാണ് അവര്‍ സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്നത്, എന്നാല്‍ അതിനെ നിഷേധിക്കാനാണ് അവര്‍ കല്‍പ്പിക്കപ്പെട്ടിട്ടുള്ളത്, പിശാചാകട്ടെ അവരെ വ്യതിചലിപ്പിച്ച് വിദൂരമായ വഴികേടിലാക്കാനാണ് ഉദ്ദേശിക്കുന്നത്.

പ്രവാചകന്‍റെ കാലത്ത് കപടവിശ്വാസികളും ജൂതരുമാണ് ത്വാഗൂത്തുകളായ വിധികര്‍ത്താക്കളെ സ്വീകരിച്ചിരുന്നതെങ്കില്‍ ഇന്ന് 5: 55-56 സൂക്തങ്ങളില്‍ വിവരിച്ച പ്രകാരം ആദം മുതല്‍ അന്ത്യനാള്‍ വരെയുള്ള വിശ്വാസിയായ നാഥന്‍റെ ഏകസംഘത്തില്‍ പെടാതെ വിവിധ സംഘടനകളായിപ്പിരിഞ്ഞ് പിശാചിന്‍റെ സംഘത്തില്‍ പെട്ട അറബി ഖുര്‍ആന്‍ വായിക്കുന്ന ഫുജ്ജാറുകളാണ് ത്വാഗൂത്തിനെ അനുസരിക്കുന്നവരും പിശാചിന്‍റെ കാല്‍പാടുകള്‍ പിന്‍പറ്റുന്നവരും. 4: 15-16 സൂക്തങ്ങളില്‍ വിവരിച്ച പ്രകാരം നാഥനില്‍ നിന്നുള്ള യുക്തിനിര്‍ഭരമായ ഗ്രന്ഥത്തിന്‍റെ ഏറ്റവും നല്ല വിശദീകരണമായ അദ്ദിക്ര്‍ കൊണ്ട് ജിന്നുകൂട്ടുകാരനെ വിശ്വാസിയാക്കാത്തതിനാല്‍ അവരുടെ ജിന്നുകൂട്ടുകാരന്‍ അവരുടെ പിരടിയില്‍ ബന്ധിച്ചിട്ടുള്ള കര്‍മരേഖയില്‍ നരകക്കുണ്ഠത്തിലേക്കുള്ള വഴികളാണ് ചിന്തിപ്പിക്കുന്നതും സംസാരിപ്പിക്കുന്നതും പ്രവര്‍ത്തിപ്പിക്കുന്നതും. ഏതൊരാള്‍ക്കും സ്വര്‍ഗത്തിലേക്ക് തിരിച്ചുപോകാന്‍ 20: 3; 73: 19; 74: 49; 76: 29; 80: 11 തുടങ്ങി 9 സൂക്തങ്ങളില്‍ പറഞ്ഞ ടിക്കറ്റായ അദ്ദിക്റിനെ സത്യപ്പെടുത്തി ജീവിക്കുക തന്നെ വേണം. ടിക്കറ്റായ അദ്ദിക്റിനെ മൂടിവെച്ച ഏതൊരു മനുഷ്യനും വധിക്കപ്പെട്ടിരിക്കുന്നു എന്ന് 80: 17 ലും പറഞ്ഞിട്ടുണ്ട്. അദ്ദിക്ര്‍ വന്നുകിട്ടിയിട്ട് അതുകൊണ്ട് വ്യക്തിജീവിതത്തിലും കുടുംബജീവിതത്തിലും സമൂഹജീവിതത്തിലും വിധി കല്‍പിക്കാത്തവര്‍ തന്നെയാണ് കാഫിറുകളും അക്രമികളും തെമ്മാടികളും എന്ന് യഥാക്രമം 5: 44, 45, 47 സൂക്തങ്ങളില്‍ ഫുജ്ജാറുകള്‍ വായിച്ചിട്ടുണ്ട്. 25: 18 പ്രകാരം മഹാത്മാക്കളും 25: 30 പ്രകാരം പ്രവാചകന്‍ തന്നെയും എതിരായി അന്യായം ബോധിപ്പിക്കുന്ന ഈ കെട്ടജനത അദ്ദിക്ര്‍ കൊണ്ട് വിശ്വാസിയാകാതെ 9: 53-55; 25: 34, 65-66; 107: 4-5 സൂക്തങ്ങളില്‍ പറഞ്ഞ പ്രകാരം നമസ്കരിച്ചും നോമ്പനുഷ്ഠിച്ചും ഹജ്ജും ഉംറയും ചെയ്തും പിഴയായി നരകക്കുണ്ഠം സമ്പാദിക്കുന്നവരാണ്. 2: 102, 256-257; 4: 51 വിശദീകരണം നോക്കുക.