( മുനാഫിഖൂന്‍ ) 63 : 4

وَإِذَا رَأَيْتَهُمْ تُعْجِبُكَ أَجْسَامُهُمْ ۖ وَإِنْ يَقُولُوا تَسْمَعْ لِقَوْلِهِمْ ۖ كَأَنَّهُمْ خُشُبٌ مُسَنَّدَةٌ ۖ يَحْسَبُونَ كُلَّ صَيْحَةٍ عَلَيْهِمْ ۚ هُمُ الْعَدُوُّ فَاحْذَرْهُمْ ۚ قَاتَلَهُمُ اللَّهُ ۖ أَنَّىٰ يُؤْفَكُونَ

അവരെ നീ കാണുകയാണെങ്കില്‍ അവരുടെ ശരീരങ്ങള്‍ നിന്നെ അത്ഭുതപ്പെ ടുത്തും, അവര്‍ സംസാരിക്കുമ്പോഴോ അവരുടെ വാക്കുകള്‍ നീ കേട്ടുനിന്നുപോ കും, നിശ്ചയം അവര്‍ ചുമരില്‍ ചാരിവെക്കപ്പെട്ട വിറകുകൊള്ളികള്‍ പോലെയാ ണ്, എല്ലാ ഓരോ ശബ്ദവും അവര്‍ക്ക് എതിരാണെന്ന് അവര്‍ കണക്കുകൂട്ടുന്ന താണ്, അവര്‍ തന്നെയാകുന്നു ശത്രുക്കള്‍! അപ്പോള്‍ നീ അവരെ സൂക്ഷിച്ചു കൊള്ളുക, അല്ലാഹു അവരെ കൊന്നുകളഞ്ഞിരിക്കുന്നു, എങ്ങനെയാണ് അവ ര്‍ തെറ്റിക്കപ്പെട്ടുകൊണ്ടിരിക്കുന്നത്?

വിചാരണയില്ലാതെ നരകത്തില്‍ പോകാന്‍ വിധിക്കപ്പെട്ട, അല്ലാഹു കൊന്നുകളഞ്ഞ കപടവിശ്വാസികള്‍ നരകത്തിലേക്ക് ആളെ കൂട്ടുന്നതിന് വേണ്ടി നിയോഗിക്കപ്പെട്ട മനുഷ്യപ്പിശാചുക്കളായിട്ടാണ് പ്രവര്‍ത്തിക്കുക. ശരീരാകാരങ്ങളാലും വേഷഭൂഷാദികളാലും ജനങ്ങളാല്‍ ആകര്‍ഷിക്കപ്പെടുന്ന അവര്‍ വളരെ സൗമ്യമായും പുഞ്ചിരിച്ചും സംസാരിച്ചുകൊണ്ട് ആളുകളെ വശീകരിക്കാന്‍ കഴിവുള്ള പിശാചിന്‍റെ കഴിവ് പ്രകടമാക്കുന്നവരാണ്. അദ്ദിക്ര്‍ ഹൃദയം കൊണ്ട് മനസ്സിലാക്കാന്‍ വളരെ എളുപ്പമാക്കിയിട്ടുണ്ടെന്ന് 54:17 ല്‍ പറഞ്ഞത് അംഗീകരിക്കാതെയും ആശയം അറിയാതെ അറബി ഖുര്‍ആന്‍ വായിച്ചാല്‍ വില്ലില്‍ നിന്ന് അമ്പ് തെറിച്ചുപോകുന്ന വേഗത്തില്‍ ദീനില്‍ നിന്ന് തെറിച്ചു പോകുമെന്ന് പ്രപഞ്ചനാഥന്‍ അവന്‍റെ പ്രവാചകനിലൂടെ പഠിപ്പിച്ചതിന് വിരുദ്ധമായിക്കൊണ്ടും സംസാരിക്കുന്ന അവര്‍ അദ്ദിക്ര്‍ ആണ് ത്രികാലജ്ഞാന ഗ്രന്ഥമെന്നും അതിന്‍റെ സൂക്ഷിപ്പാണ് നാഥന്‍ ഏറ്റെടുത്തിട്ടുള്ളതെന്നുമുള്ള വസ്തുത അംഗീകരിക്കാത്തവരാണ്. ഫുജ്ജാര്‍ ജനതയിലെ ഭൂരിപക്ഷം വരുന്ന ഫാജിറുകളോട്: മുന്‍ഗാമികളുടെ കാലത്ത് ഖുര്‍ആന്‍ അര്‍ത്ഥം അറിയാതെ ഓതിയിരുന്നവരല്ലേ ഉണ്ടായിരുന്നത്, നാം ഇപ്പോള്‍ അര്‍ത്ഥം പഠിക്കുന്നവരെങ്കിലുമായിട്ടുണ്ടല്ലോ! ആശയം എല്ലാവര്‍ക്കും പഠിക്കാന്‍ സാധിക്കുമോ എന്നൊക്കെ പറഞ്ഞ് അവര്‍ക്ക് സ്വീകാര്യയോഗ്യമായ വിധത്തില്‍ തൊട്ടുഴിഞ്ഞ് തലോടി സംസാരിക്കുന്നതാണ്. പ്രവാചകന്‍ പോലും അവരുടെ സംസാരത്തിന്‍റെ ആകര്‍ഷണ വലയത്തില്‍ പെട്ടുപോകുമെന്നാണ് സൂക്തം മുന്നറിയിപ്പ് നല്‍കുന്നത്. എന്നാല്‍ അദ്ദിക്റിനെ സ്വര്‍ഗത്തിലേക്കുള്ള ടിക്കറ്റായി ഉപയോഗപ്പെടുത്തുന്ന ആയിരത്തില്‍ ഒന്നായ വിശ്വാസികള്‍ അവരുടെ വഞ്ചനാപരമായ കനകവാക്കുകള്‍ ചെവി കൊള്ളുകയില്ല. പതിനഞ്ച് വയസ്സിന് ശേഷമുള്ള ഓരോ നിമിഷവും കേള്‍ക്കുന്നതും കാണുന്നതും ചിന്തിക്കുന്നതുമെല്ലാം 17: 13-14 ല്‍ വിവരിച്ച പ്രകാരം അവരവരുടെ പിരടിയില്‍ ബന്ധിച്ചിട്ടുള്ള കര്‍മ്മരേഖയില്‍ രേഖപ്പെടുത്തുന്നുണ്ട് എന്ന ബോധത്തില്‍ വിധിദിവ സം അനുകൂലമായി സാക്ഷ്യം വഹിക്കുന്നതും വായിക്കാന്‍ പറ്റിയതും മാത്രമേ അവര്‍ കേള്‍ക്കുകയും കാണുകയും സാക്ഷ്യം വഹിക്കുകയുമുള്ളൂ. 3: 159; 4: 140; 41: 19-29 വിശദീക രണം നോക്കുക.

ആത്മാവിന്‍റെ ഭക്ഷണവും വസ്ത്രവും ദൃഷ്ടിയുമായ അദ്ദിക്ര്‍ സ്വയം ഉപയോഗ പ്പെടുത്താതിരിക്കുകയും മറ്റുള്ളവര്‍ക്ക് ഉപയോഗപ്പെടുത്താന്‍ നല്‍കാതിരിക്കുകയും ചെ യ്യുന്നതിനാല്‍ കപടവിശ്വാസികള്‍ 39: 42 ല്‍ പറഞ്ഞതുപോലെ ആത്മാവില്ലാതെ ജീവന്‍ മാത്രം നിലനിര്‍ത്തുന്ന ഉറക്കാവസ്ഥയിലായതുകൊണ്ടാണ് സൂക്തത്തില്‍ അല്ലാഹു അ വരെ കൊന്നുകളഞ്ഞിരിക്കുന്നു എന്നും അവര്‍ വേരില്ലാത്ത വിറകുകൊള്ളിയെപ്പോ ലെയാണ് എന്നും പറഞ്ഞിട്ടുള്ളത്. നാശത്തിന്‍റെ തീ ആളിക്കത്തിക്കാന്‍ ശ്രമിക്കുന്ന അ വരെ സൂക്ഷിക്കണമെന്നാണ് പ്രവാചകനോടും വിശ്വാസിയോടും അല്ലാഹു മുന്നറിയി പ്പ് നല്‍കുന്നത്. നരകകവാടത്തില്‍ നിന്നുകൊണ്ട് അതിലേക്ക് ജനങ്ങളെ മാടിവിളിക്കു ന്ന അല്ലാഹുവിന്‍റെ യഥാര്‍ത്ഥ ശത്രുക്കളായ ഇവരും ഇവരുടെ വിളി സ്വീകരിക്കുന്നവരും തന്നെയാണ് മനുഷ്യരില്‍ നിന്നുള്ള നരകത്തിന്‍റെ വിറകുകള്‍. 74: 49-51 പ്രകാരം വിശ്വാസി സിംഹഗര്‍ജ്ജനം പോലെ സ്വര്‍ഗത്തിലേക്കുള്ള ടിക്കറ്റായ അദ്ദിക്ര്‍ വിശദീകരിക്കുമ്പോ ള്‍ ഇത്തരം കപടവിശ്വാസികള്‍ എല്ലാ ശബ്ദവും അവര്‍ക്കെതിരെയാണെന്ന് കണക്കു കൂട്ടി സിംഹഗര്‍ജ്ജനം കേട്ട് വിരണ്ടോടപ്പെടുന്ന കാട്ടുകഴുതകളെപ്പോലെ പ്രസ്തുത സ ദസ്സില്‍ നിന്ന് വിരണ്ടോടുന്നതാണ്. 2: 94-96; 9: 123, 127 വിശദീകരണം നോക്കുക.