( അല്‍ മആരിജ് ) 70 : 10

وَلَا يَسْأَلُ حَمِيمٌ حَمِيمًا

ഒരു ആത്മമിത്രവും മറ്റൊരു ആത്മമിത്രത്തെയും അന്വേഷിക്കുകയുമില്ല. 

ഭാരം വഹിക്കുന്ന ഒരാള്‍ക്കും മറ്റൊരാള്‍ക്കുവേണ്ടി ഒന്നും ചെയ്യാന്‍ കഴിയാത്ത ആ ദിനത്തില്‍ ഒരു ആത്മമിത്രവും മറ്റൊരു ആത്മമിത്രത്തെ അന്വേഷിക്കുകയില്ല. ഓ രോരുത്തര്‍ക്കും അവരുടെ കാര്യം തന്നെ പിടിപ്പതും നോക്കാനുണ്ടായിരിക്കും. 31: 33-34; 35: 18; 66: 6-7 വിശദീകരണം നോക്കുക.