إِنَّ الْإِنْسَانَ خُلِقَ هَلُوعًا
നിശ്ചയം, മനുഷ്യന് അക്ഷമനായിട്ടാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്.
വിശ്വാസികളായാലും കാഫിറുകളായാലും മനുഷ്യന് വിശ്രമിക്കാന് സമയമില്ല എ ന്നാണ് 'മനുഷ്യന് അക്ഷമനായിട്ടാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്' എന്ന് പറഞ്ഞതിന്റെ വിവക്ഷ. മനുഷ്യന്റെ നാലാം ഘട്ടമായ ഐഹികലോക ജീവിതം പരലോകത്തേക്കുവേണ്ടി സ്വര്ഗം പണിയാനുള്ളതാണ് എന്ന ലക്ഷ്യബോധത്തോടെ ജീവിക്കുന്ന വിശ്വാസികള് ഇവിടെ സമയം പാഴാക്കുകയില്ല. അവര് പ്രപഞ്ചത്തിന്റെ ആയുസ്സ് നീട്ടുക എന്ന ലക്ഷ്യം വെച്ച് ത്രാസ്സും അമാനത്തുമായ അദ്ദിക്ര് ജാതി-മത-വര്ണ്ണ-വര്ഗ്ഗ-ലിംഗ-ദേശ-ഭാഷ ഭേദമന്യേ ലോകരില് പ്രചരിപ്പിച്ചുകൊണ്ട് വിശ്രമമില്ലാതെ അല്ലാഹുവിനെ സഹായിക്കു ന്ന പ്രവര്ത്തനങ്ങളില് മുഴുകുന്നവരും മനുഷ്യര്ക്കും ജീവജാലങ്ങള്ക്കുമുള്ള ഭക്ഷണത്തി നും പാര്പ്പിടത്തിനും അന്തരീക്ഷവായു ശുദ്ധീകരിക്കുന്നതിനും വേണ്ടി ജൈവകൃഷി ചെയ്യുന്ന പ്രവര്ത്തനങ്ങളിലും ഫലവൃക്ഷങ്ങള് വെച്ചുപിടിപ്പിക്കുന്ന പ്രവര്ത്തനങ്ങളിലും മുഴുകുന്നവരും മറ്റുള്ളവരെ അതിനുവേണ്ടി പ്രേരിപ്പിച്ചുകൊണ്ടിരിക്കുന്നവരും സഹായി ച്ചുകൊണ്ടിരിക്കുന്നവരുമാണ്. എന്നാല് അല്ലാഹു കൊന്നുകളഞ്ഞവരും ജീവിതലക്ഷ്യം നഷ്ടപ്പെട്ടവരുമായ കപടവിശ്വാസികളും അവരെ അന്ധമായി പിന്പറ്റുന്ന അനുയായികളു മടങ്ങിയ ഫുജ്ജാറുകളായ കാഫിറുകള് പരലോകത്തെ വെടിഞ്ഞുകൊണ്ട് ഇഹലോകത്തു തന്നെ സ്വര്ഗ്ഗീയജീവിതം ആസ്വദിക്കുന്നതിന് വേണ്ടി രാപ്പകല് ഓടിനടക്കുന്നവരാണ്. 3: 196-197; 4: 28-29; 14: 28-30 വിശദീകരണം നോക്കുക.