( അന്നിസാഅ് ) 4 : 28

يُرِيدُ اللَّهُ أَنْ يُخَفِّفَ عَنْكُمْ ۚ وَخُلِقَ الْإِنْسَانُ ضَعِيفًا

അല്ലാഹു നിങ്ങളെത്തൊട്ട് ലഘൂകരിക്കാനാണ് ഉദ്ദേശിക്കുന്നത്, എന്തെന്നാല്‍ മനുഷ്യന്‍ ദുര്‍ബലനായിട്ടാണ് സൃഷ്ടിക്കപ്പെട്ടിട്ടുള്ളത്.

നിശ്ചയം മനുഷ്യരെ നാം ക്ലേശത്തിലായിട്ടാണ് സൃഷ്ടിച്ചിരിക്കുന്നതെന്ന് 90: 4 ലും, അല്ലാഹുവാണ് നിങ്ങളെ ബലഹീനതയോടുകൂടി സൃഷ്ടിച്ചത്, പിന്നെ ബലഹീനതക്ക് ശേഷം നിങ്ങളെ ശക്തന്‍മാരാക്കി (യുവാവ്), പിന്നെ ശക്തിക്കുശേഷം വീണ്ടും നിങ്ങളെ ബലഹീനനും വൃദ്ധനുമാക്കി, അല്ലാഹു അവന്‍ ഉദ്ദേശിക്കുന്നത് സൃഷ്ടിക്കുന്നു, അവന്‍ എല്ലാറ്റിനും കഴിവുള്ള സര്‍വ്വജ്ഞാനിയാകുന്നു എന്ന് 30: 54 ലും പറഞ്ഞിട്ടുണ്ട്. എല്ലായ് പ്പോഴും സ്രഷ്ടാവിനെ ആശ്രയിച്ച് ജീവിക്കേണ്ട പ്രകൃതിയില്‍ ബലഹീനനായിട്ടാണ് മ നുഷ്യന്‍ സൃഷ്ടിക്കപ്പെട്ടിട്ടുള്ളത്. 35: 15-16 ലൂടെ മനുഷ്യരെ വിളിച്ച് അല്ലാഹു പറയുന്നു: നിങ്ങള്‍ അല്ലാഹുവിലേക്ക് എപ്പോഴും ആവശ്യമുള്ള ദരിദ്രരാകുന്നു; അല്ലാഹു, അവന്‍ മാത്രമാകുന്നു ഐശ്വര്യവാനും സ്വയം സ്തുത്യര്‍ഹനും. അവന്‍ ഉദ്ദേശിക്കുകയാണെങ്കില്‍ നിങ്ങളെ നീക്കിക്കളഞ്ഞ് പുതിയ സൃഷ്ടികളെ കൊണ്ടുവരുന്നതാണ്. 9:115 ല്‍, ഒരു ജനതയെ സന്‍മാര്‍ഗത്തിലാക്കിയതിനുശേഷം അവര്‍ എന്തെല്ലാം വിധിവിലക്കുകളാണ് പാലിക്കേണ്ടതെന്ന് പഠിപ്പിക്കാതെ അവരെ വഴികേടില്‍ വിടുക അല്ലാഹുവിന് യോജിച്ചതല്ല, നിശ്ചയം, അല്ലാഹു എല്ലാ കാര്യങ്ങളും അറിയുന്ന സര്‍വ്വജ്ഞാനിയാകുന്നു എന്ന് പറഞ്ഞിട്ടുണ്ട്. സൃഷ്ടികളെക്കുറിച്ച് ഏറ്റവും അറിയുന്ന സ്രഷ്ടാവ് അവര്‍ക്ക് വഹിക്കാന്‍ കഴിയാത്ത ഒരു ഭാരവും ചുമത്തിയിട്ടില്ല. അദ്ദിക്ര്‍ മനസ്സിലാക്കാന്‍ ഏറ്റവും എളുപ്പമാക്കിയിരിക്കുന്നു എന്ന് 54: 17 ലും; നിശ്ചയം ഈ ഗ്രന്ഥം ഏറ്റവും നേരെചൊവ്വെയുള്ളതിലേ ക്ക് മാര്‍ഗദര്‍ശനം ചെയ്യുമെന്ന് 17: 9 ലും; യാതൊരു വക്രതയുമില്ലാത്ത നേരെച്ചൊവ്വെ യുള്ള ഗ്രന്ഥം തന്‍റെ അടിമക്ക് അവതരിപ്പിച്ച അല്ലാഹുവിനാണ് സര്‍വ്വസ്തുതിയുമെന്ന് 18: 1 ലും പറഞ്ഞിട്ടുണ്ട്. അല്ലാഹുവിന്‍റെ സംസാരമായ അദ്ദിക്ര്‍ അല്ലാഹുവിലേക്കും സ്വ ര്‍ഗ്ഗത്തിലേക്കും വിളിക്കുമ്പോള്‍ സ്വേഛകളെയും തന്നിഷ്ടങ്ങളെയും മാമൂലുകള്‍, മര്യാദകള്‍ തുടങ്ങിയ ആചാരാനുഷ്ഠാനങ്ങളെയും കൊണ്ടുനടക്കുന്നതിന് നേതൃത്വം നല്‍കു ന്ന കപടവിശ്വാസികളും അവരെ അന്ധമായി പിന്‍പറ്റുന്ന വഴിപിഴച്ചവരും ജനങ്ങളെ പി ശാചിന്‍റെ വീടായ നരകക്കുണ്ഠത്തിലേക്കുമാണ് നയിക്കുന്നത്. ഇന്ന് അല്ലാഹുവില്‍ നി ന്നുള്ള പൊട്ടിപ്പോകാത്ത പാശമായ അദ്ദിക്ര്‍ മുറുകെപ്പിടിച്ച് നിലകൊള്ളുന്നവര്‍ അല്ലാഹുവിനെ മുറുകെപ്പിടിച്ച് സന്മാര്‍ഗത്തിലായിക്കഴിഞ്ഞു എന്ന് 3: 101 ലും 5: 48 ലും പറഞ്ഞിട്ടുണ്ട്. അവര്‍ മാത്രമേ വിജയം വരിക്കുകയുള്ളൂ. 2: 6-7; 3: 79; 45: 23-25 വിശദീകര ണം നോക്കുക.