( അല്‍ മആരിജ് ) 70 : 42

فَذَرْهُمْ يَخُوضُوا وَيَلْعَبُوا حَتَّىٰ يُلَاقُوا يَوْمَهُمُ الَّذِي يُوعَدُونَ

അപ്പോള്‍ അവരെ അവരുടെ പരിഹാസത്തിലും കളിയിലും വിട്ടേക്കുക-അ വരോട് വാഗ്ദാനം ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്ന നാളിനെ കണ്ടുമുട്ടുന്നതുവരെ. 

'വാഗ്ദാനം ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്ന നാള്‍' വ്യക്തികളെ സംബന്ധിച്ച് മരണ വും മൊത്തം മനുഷ്യരെ സംബന്ധിച്ച് വിധിദിവസവുമാണ്. അദ്ദിക്റിനെ അവഗണിച്ച് ല ക്ഷ്യബോധമില്ലാതെ ഇവിടെ പിഴച്ച ജീവിതം നയിക്കുന്ന കെട്ട-പട്ടി-ഭ്രാന്തന്‍ ജനതയാ യ അറബി ഖുര്‍ആന്‍ വായിക്കുന്ന ഫുജ്ജാറുകളെ കുറഞ്ഞ കാലത്തെ ഐഹികജീവിതം ആസ്വദിക്കാന്‍ വിട്ടേക്കുക എന്നാണ് വിശ്വാസിയോട് സൂക്തം കല്‍പിക്കുന്നത്. 29: 64; 30: 6-8; 39: 55-60 വിശദീകരണം നോക്കുക.