( അല്‍ മആരിജ് ) 70 : 43

يَوْمَ يَخْرُجُونَ مِنَ الْأَجْدَاثِ سِرَاعًا كَأَنَّهُمْ إِلَىٰ نُصُبٍ يُوفِضُونَ

അവര്‍ അവരുടെ ശവക്കുഴികളില്‍ നിന്ന് ഒരു നാട്ടക്കുറിയിലേക്കെന്നപോലെ വേഗത്തില്‍ പുറപ്പെടുന്ന ഒരു നാള്‍.

'സ്വൂര്‍' എന്ന കാഹളത്തില്‍ രണ്ടാമത് ഊതപ്പെട്ടാല്‍ അവര്‍ ശവക്കുഴികളില്‍ നിന്ന് മറ്റെവിടേക്കും തിരിഞ്ഞും മറിഞ്ഞും നോക്കാതെ വേഗത്തില്‍ വിചാരണകേന്ദ്രത്തിലേ ക്ക് കുതിച്ചുചെല്ലുന്ന ദിവസമാണ് വാഗ്ദാനം ചെയ്യപ്പെടുന്ന ആ ദിനം. 54: 7-8; 70: 4; 101: 1-11 വിശദീകരണം നോക്കുക.