( നൂഹ് ) 71 : 26

وَقَالَ نُوحٌ رَبِّ لَا تَذَرْ عَلَى الْأَرْضِ مِنَ الْكَافِرِينَ دَيَّارًا

നൂഹ് പ്രാര്‍ത്ഥിക്കുകയും ചെയ്തു; എന്‍റെ നാഥാ! കാഫിറുകളുടെ വീടുകളില്‍ നിന്നുള്ള ഒന്നും നീ ഭൂമിയുടെ മേല്‍ വിട്ടേക്കരുതേ!

അല്ലാഹുവില്‍ നിന്നുള്ള ഏറ്റവും വലിയ അനുഗ്രഹമായ അദ്ദിക്റിനെ മൂടിവെച്ചുകൊ ണ്ടും തള്ളിപ്പറഞ്ഞുകൊണ്ടും അതിനെ നിഷേധമാക്കി മാറ്റിമറിച്ച് ജീവിക്കുന്ന കാഫിറുക ളുടെ നാളത്തെ വീട് ജഹന്നം-നരകകുണ്ഠം-ആണെന്ന് 14: 28-30 ല്‍ പറഞ്ഞിട്ടുണ്ട്. 39: 32; 41: 41-43 വിശദീകരണം നോക്കുക.