( നൂഹ് ) 71 : 27

إِنَّكَ إِنْ تَذَرْهُمْ يُضِلُّوا عِبَادَكَ وَلَا يَلِدُوا إِلَّا فَاجِرًا كَفَّارًا

നിശ്ചയം, നീ അവരില്‍ ആരെയെങ്കിലും വിട്ടേക്കുകയാണെങ്കില്‍ അവര്‍ നിന്‍റെ അടിമകളെ വഴികേടിലാക്കുന്നതും അവര്‍ ഫാജിറുകളായ കുഫ്ഫാറുകള്‍ ക്കല്ലാതെ ജന്മം നല്‍കുകയുമില്ല.

നൂഹിന്‍റെ ജനത മുഴുവനും തെമ്മാടികളായ കാഫിറുകളായി മാറിയതിനാലാണ് 'അവരില്‍ നിന്ന് പ്രസവിച്ചുണ്ടാകുന്നവര്‍ പോലും ഫാജിറുകളായ കുഫ്ഫാറുകളായിരി ക്കും; അതുകൊണ്ട് നീ അവരില്‍ നിന്ന് ഒരാളെപ്പോലും ബാക്കിയാക്കരുത് എന്ന് പ്രവാ ചകന്‍ നൂഹ് പ്രാര്‍ത്ഥിക്കുന്നത്. 7: 101-102 വിശദീകരണം നോക്കുക.

പ്രവാചകന്‍റെ വിയോഗത്തിന് 30 വര്‍ഷങ്ങള്‍ക്കുശേഷം ഗ്രന്ഥം വായിക്കുന്ന 3 വി ഭാഗങ്ങളില്‍ ഫാജിറുകളും കാഫിറുകളുമടങ്ങിയ ഫുജ്ജാറുകളുടെ പട്ടിക നരകക്കുണ്ഠ ത്തിലേക്കുള്ള സിജ്ജീനിലാണെന്ന് 83: 7 ലും; അവര്‍ തന്നെയാണ് കുഫ്ഫാറുകളെന്ന് 83: 34, 36 സൂക്തങ്ങളിലും പറഞ്ഞിട്ടുണ്ട്. എല്ലാ പ്രവാചകന്മാര്‍ക്കും നല്‍കപ്പെട്ട ഗ്രന്ഥത്തിന്‍റെ ആത്മാവായ അദ്ദിക്റിനെ പിന്‍പറ്റുന്ന വിശ്വാസികളെ പിശാചിനെ സേവിച്ചുകൊണ്ടിരിക്കുന്ന ഭ്രാന്തന്മാരായ ഫുജ്ജാറുകള്‍ പരിഹസിക്കുന്നതാണ് എന്ന് 83: 29 ലും; ഫുജ്ജാറുകള്‍ തെമ്മാടികളാണെന്ന് 32: 18 ലും; തിന്മ കല്‍പിക്കുകയും നന്മ വിരോധി ക്കുകയും അല്ലാഹുവിനെ വിസ്മരിച്ച് ജീവിക്കുകയും ചെയ്യുന്ന, നാഥനാല്‍ വിസ്മരിക്ക പ്പെട്ട പിശുക്കന്മാരായ കപടവിശ്വാസികള്‍ തന്നെയാണ് തെമ്മാടികള്‍ എന്നും അവരോ ടും കുഫ്ഫാറുകളോടും നരകകുണ്ഠാഗ്നിയാണ് വാഗ്ദത്തം ചെയ്തിട്ടുള്ളത് എന്ന് 9: 67-68 ലും ഇക്കൂട്ടര്‍ വായിച്ചിട്ടുണ്ട്. 

ആത്മാവിനെ ശുദ്ധീകരിക്കാനുള്ള ഗ്രന്ഥമായ അദ്ദിക്റിനെ തള്ളിപ്പറഞ്ഞ് പിശാചിന്‍റെ കാല്‍പ്പാടുകള്‍ പിന്‍പറ്റിക്കൊണ്ടിരിക്കുന്ന ഇക്കൂട്ടര്‍ നരകക്കുണ്ഠത്തിലെ 7 വാ തിലുകളിലൊന്നിലേക്ക് നിജപ്പെടുത്തി വെക്കപ്പെട്ടവരാണെന്ന് 15: 44 ല്‍ വിവരിച്ചിട്ടുണ്ട്. ഫുജ്ജാറുകളായ ഇക്കൂട്ടര്‍ പ്രകാശമായ അദ്ദിക്റിനെ അവരുടെ വായകൊണ്ട് ഊതിക്കെടുത്താന്‍ ശ്രമിക്കുന്നവരാണെങ്കിലും വിശ്വാസി അതിനെ ലോകത്ത് വ്യാപിപ്പിക്കുകത ന്നെ ചെയ്യുമെന്ന് 9: 32-33 ല്‍ വിവരിച്ചിട്ടുണ്ട്. കപടവിശ്വാസികളുടെ സമ്പത്തുകൊണ്ടും സന്താനങ്ങള്‍ കൊണ്ടും അവരെ ശിക്ഷിക്കണമെന്നാണ് നാഥന്‍ ഉദ്ദേശിക്കുന്നതെന്നും അവര്‍ കാഫിറായി ജീവന്‍ വെടിഞ്ഞിരിക്കുന്നു എന്നും 9: 54-55, 84-85 സൂക്തങ്ങളില്‍ പറഞ്ഞിട്ടുണ്ട്. ഇത്തരം കപടവിശ്വാസികളും അനുയായികളും നരകത്തില്‍ വെച്ച് പരസ്പരം ശപിക്കുകയും പഴിചാരുകയും കുറ്റപ്പെടുത്തുകയും ചെയ്യുന്ന രംഗം 2: 165-167 ല്‍ വിവരി ച്ചിട്ടുണ്ട്. 3: 7-10; 25: 33-34; 58: 14-19 വിശദീകരണം നോക്കുക.