(അല്‍ ജിന്ന്) 72 : 11
وَأَنَّا مِنَّا الصَّالِحُونَ وَمِنَّا دُونَ ذَٰلِكَ ۖ كُنَّا طَرَائِقَ قِدَدًا

നിശ്ചയം, ഞങ്ങളുടെ കൂട്ടത്തില്‍ സജ്ജനങ്ങളായവരുണ്ട്, ഞങ്ങളില്‍ അങ്ങ നെ അല്ലാത്തവരുമുണ്ട്, ഞങ്ങള്‍ വിവിധ പാതകളിലായി സഞ്ചരിക്കുന്നവര്‍ തന്നെയാകുന്നു. 

മനുഷ്യരെപ്പോലെത്തന്നെ ജിന്നുകളിലും സജ്ജനങ്ങളും ദുര്‍ജനങ്ങളുമുണ്ട് എന്നും അവരും മനുഷ്യരെപ്പോലെ വ്യത്യസ്ത മാര്‍ഗങ്ങളിലായി ചരിച്ചുകൊണ്ടിരിക്കുകയാണ് എന്നുമാണ് പറയുന്നത്. അദ്ദിക്ര്‍ ലഭിച്ചിട്ട് അതുകൊണ്ട് ജിന്നുകൂട്ടുകാരനെ വിശ്വാസി യാക്കാത്തവരെല്ലാം തന്നെ ഫുജ്ജാറുകളായ ദുര്‍ജനങ്ങളും നരകക്കുണ്ഠത്തിലെ ഏഴ് വാതിലുകളിലേക്ക് നിജപ്പെടുത്തപ്പെട്ടവരുമാണ്. 32: 12; 58: 19-22; 64: 2 വിശദീകരണം നോക്കുക.

ആയത്തിന്റെ വരികൾ പകർത്തി!