( അല്‍ ജിന്ന് ) 72 : 10

وَأَنَّا لَا نَدْرِي أَشَرٌّ أُرِيدَ بِمَنْ فِي الْأَرْضِ أَمْ أَرَادَ بِهِمْ رَبُّهُمْ رَشَدًا

നിശ്ചയം, ഭൂമിയിലുള്ളവര്‍ക്ക് അവരുടെ നാഥന്‍ തിന്മയാണോ ഉദ്ദേശിക്കുന്നത് അതോ അവര്‍ക്ക് തന്‍റേടത്തിന്‍റെ മാര്‍ഗമാണോ അതുകൊണ്ട് ഉദ്ദേശിക്കുന്നത് എന്ന് ഞങ്ങള്‍ക്ക് അറിയുകയുമില്ല.

അത്യുന്നതങ്ങളിലെ വാര്‍ത്തകള്‍ കട്ടുകേള്‍ക്കുന്നതിനുവേണ്ടി ചെന്നിരുന്ന ജിന്നു കള്‍ക്ക് പ്രവേശനം തടയുക വഴി ഭൂമിയിലുള്ള മനുഷ്യരെയും അവരുടെ ജിന്നുകൂട്ടുകാ രെയും വല്ലതിന്മയും ബാധിപ്പിക്കാനാണോ അതോ അവര്‍ക്ക് സന്മാര്‍ഗം നല്‍കാനാ ണോ അവരുടെ നാഥന്‍ ഉദ്ദേശിക്കുന്നതെന്ന് ജിന്നുകള്‍ അറിവുള്ളവരായിരുന്നില്ല എ ന്നാണ് പറയുന്നത്. അങ്ങനെയാണ് അവര്‍ ഭൂമിയില്‍ പരതാന്‍ തുടങ്ങിയത്. അപ്പോഴാണ് 46: 29 ല്‍ പരാമര്‍ശിച്ച പ്രകാരം അവര്‍ പ്രവാചകന്‍ ഗ്രന്ഥം വായിക്കുന്നത് കേള്‍ക്കാന്‍ ഇ ടയായതും മുന്നറിയിപ്പുകാരായി തങ്ങളുടെ ജനതയിലേക്ക് തിരിച്ചുപോയതും. ഇന്ന് ത്രികാലജ്ഞാനമായ അദ്ദിക്ര്‍ രൂപപ്പെട്ടിരിക്കെ അതിനെ മുറുകെപ്പിടിച്ച് ജീവിക്കുന്നവ ര്‍ നാഥനെ മുറുകെപ്പിടിച്ച് നേരെച്ചൊവ്വെയുള്ള തന്‍റേടത്തിന്‍റെ പാതയില്‍ ആയിക്കഴിഞ്ഞു എന്ന് 2: 256; 3: 101; 4: 175; 5: 48 സൂക്തങ്ങളില്‍ പറഞ്ഞിട്ടുണ്ട്. 2: 185-186; 72: 1-4 വിശദീക രണം നോക്കുക.