( അത്തഗാബുന്‍ ) 64 : 2

هُوَ الَّذِي خَلَقَكُمْ فَمِنْكُمْ كَافِرٌ وَمِنْكُمْ مُؤْمِنٌ ۚ وَاللَّهُ بِمَا تَعْمَلُونَ بَصِيرٌ

അവന്‍ തന്നെയാണ് നിങ്ങളെ സൃഷ്ടിച്ചവന്‍, അപ്പോള്‍ നിങ്ങളില്‍ കാഫിറു ണ്ട്, നിങ്ങളില്‍ വിശ്വാസിയുമുണ്ട്; അല്ലാഹു നിങ്ങള്‍ പ്രവര്‍ത്തിച്ചുകൊണ്ടി രിക്കുന്നതെല്ലാം സദാ വീക്ഷിച്ചുകൊണ്ടിരിക്കുന്നവന്‍ തന്നെയാകുന്നു.

'അപ്പോള്‍ നിങ്ങളില്‍ കാഫിറുണ്ട്, നിങ്ങളില്‍ വിശ്വാസിയുമുണ്ട്' എന്നതിലെ 'നിങ്ങ ള്‍' എന്ന് പറഞ്ഞവരില്‍ നാഥന്‍റെ ഗ്രന്ഥം വന്നുകിട്ടിയവര്‍ മാത്രമാണ് ഉള്‍പ്പെടുക. 10:100 ല്‍ വിവരിച്ച അല്ലാഹുവിന്‍റെ സമ്മതപത്രമായ അദ്ദിക്ര്‍ ഉപയോഗപ്പെടുത്തി വിശ്വാസികളാകാത്ത, പ്രവാചകന്‍റെ ജനതയിലെ ആയിരത്തില്‍ തൊള്ളായിരത്തി തൊണ്ണൂറ്റി ഒമ്പത് പേരും കാഫിറുകളും, ഉപയോഗപ്പെടുത്തുന്ന ഒരുവന്‍ വിശ്വാസിയുമാണ്. അറബി ഖുര്‍ആന്‍ വായിക്കുന്ന ഫുജ്ജാറുകളായ കുഫ്ഫാറുകളുടെ പട്ടിക നരകക്കുണ്ഠത്തിലേക്കുള്ള സിജ്ജീനിലാണെന്ന് 83: 7 ല്‍ പറഞ്ഞിട്ടുണ്ട്. ഭൂമിയില്‍ നിയോഗിക്കപ്പെട്ടതിന്‍റെ ലക്ഷ്യം തിരിച്ചറിയാത്ത, അദ്ദിക്ര്‍ പഠിപ്പിച്ച അല്ലാഹുവിനെ നിഷ്പക്ഷവാനായി അംഗീകരിക്കാ ത്ത, ലോകമാന്യത്തിന് വേണ്ടി ആത്മാവിനെ പരിഗണിക്കാതെ ജഡം കൊണ്ട് ചര്യാപര മായി നമസ്ക്കാരം, നോമ്പ്, ഹജ്ജ്, ഉംറ തുടങ്ങിയ ആചാരാനുഷ്ഠാനങ്ങള്‍ കൊണ്ടുനടക്കുന്നവരാണ് യഥാര്‍ത്ഥ കാഫിറുകള്‍. അതുവഴി അല്ലാഹുവിനെയും അവരെത്തന്നെ യും മറന്ന് പിശാചിനെ സേവിച്ചുകൊണ്ടിരിക്കുന്ന അവര്‍ 9: 67-68 ല്‍ വിവരിച്ച പ്രകാരം തെമ്മാടികളായിരിക്കുകയാണ്. 63: 8 ല്‍ വിവരിച്ച പ്രകാരം അവര്‍ മുസ്ലിംകളാണെന്ന് വാദിക്കുന്നവരാണെങ്കിലും ശരി. 2: 38-39, 254; 7: 37; 39: 32, 59; 57: 19 വിശദീകരണം നോ ക്കുക.

അദ്ദിക്റില്‍ നിന്ന് പ്രപഞ്ചനാഥനായ അല്ലാഹുവിനെ കണ്ട് അല്ലാഹു സദാ വീ ക്ഷിക്കുന്നുണ്ട് എന്നും അവനില്‍ നിന്ന് ഒന്നും തന്നെ എവിടെയും എപ്പോഴും ഒളിഞ്ഞു നില്‍ക്കുന്നില്ല, പതിനഞ്ച് വയസ്സിനുശേഷമുള്ള ഓരോ നിമിഷവും തന്‍റെ പിരടിയില്‍ ബന്ധിച്ചിട്ടുള്ള കര്‍മ്മരേഖയില്‍ രേഖപ്പെടുത്തിക്കൊണ്ടിരിക്കുന്നുണ്ട് എന്ന ബോധത്തോ ടെ നിലകൊള്ളുന്നവനാണ് വിശ്വാസി. അവന്‍ അദ്ദിക്റിനെ സ്വര്‍ഗത്തിലേക്കുള്ള ടിക്ക റ്റായി ഉപയോഗപ്പെടുത്തി വിശ്വാസിയായ അല്ലാഹുവിന്‍റെ വീടായ സ്വര്‍ഗത്തിലേക്കുത ന്നെ തിരിച്ചുപോകണമെന്ന ലക്ഷ്യത്തില്‍ സദാ നിലകൊള്ളുന്നവനുമാണ്. ജാതി- മത-ലിംഗ-ഭാഷ-ദേശ-വര്‍ണ്ണ ഭേദമന്യേ മനുഷ്യരില്‍ നിന്നുള്ള ഏതൊരാള്‍ക്കും അദ്ദിക്ര്‍ ഉപയോഗപ്പെടുത്തി സ്രഷ്ടാവിന്‍റെ പ്രാതിനിധ്യം വഹിക്കുന്ന വിശ്വാസിയാകാവുന്നതാ ണ്. 2: 62; 42: 13-15; 45: 28-32 വിശദീകരണം നോക്കുക.