وَأَنَّا كُنَّا نَقْعُدُ مِنْهَا مَقَاعِدَ لِلسَّمْعِ ۖ فَمَنْ يَسْتَمِعِ الْآنَ يَجِدْ لَهُ شِهَابًا رَصَدًا
നിശ്ചയം, ഞങ്ങള്‍ കേള്‍ക്കാന്‍ വേണ്ടി അതിലെ ചില ഇരിപ്പിടങ്ങളില്‍ ഇരി ക്കുന്നവര് തന്നെയുമായിരുന്നു; എന്നാല്‍ ഇപ്പോള്‍ ആരാണോ കേള്‍ക്കാനി രിക്കുന്നത്, അവന് ഒരു ജ്വലിക്കുന്ന അഗ്നിജ്വാലയാണ് കണ്ടെത്താനാവുക.
പ്രവാചകനെ നിയോഗിക്കുന്നതിന് മുമ്പ് ജിന്നുകള്‍ ആകാശത്തുനിന്ന് കട്ടുകേള്ക്കു ന്ന വാര്‍ത്തകള്‍ സൂക്തം 6 ല്‍ പറഞ്ഞ മനുഷ്യരില്‍ നിന്നുള്ള അവരുടെ കൂട്ടുകാര്‍ക്ക് എ ത്തിച്ചുകൊടുക്കാറുണ്ടായിരുന്നു. അങ്ങനെ ജിന്നുകള്‍ എത്തിച്ചുകൊടുക്കുന്ന വിവരങ്ങളി ല്‍ തൊണ്ണൂറ്റി ഒമ്പതുഭാഗം കളവുകൂടി കൂട്ടിച്ചേര്‍ത്ത് പൊടിപ്പും തൊങ്ങലും വെച്ച് ജ്യോ ത്സ്യന്മാരും ഭാവിപ്രവചനക്കാരും സാധാരണ മനുഷ്യരെ വഴിപിഴപ്പിച്ചിരുന്നു. എല്ലാ ഓ രോ ആയിരത്തിലും തൊള്ളായിരത്തി തൊണ്ണൂറ്റിഒമ്പതിനെയും വഴിപിഴപ്പിച്ച് പാട്ടിലാ ക്കാനുള്ള കഴിവ് കാഫിറായ പിശാചിന് നല്‍കിയിട്ടുണ്ടെന്ന് 4: 118; 19: 83 സൂക്തങ്ങളില്‍ വിവരിച്ചിട്ടുണ്ട്. എന്നാല്‍ പ്രവാചക നിയോഗത്തിന്റെ മുന്നോടിയായി അങ്ങോട്ടുള്ള പ്രവേ ശനം കൊട്ടിയടക്കപ്പെടുകയും അവിടേക്ക് പ്രവേശനം സാധിക്കാത്തവിധം ജ്വലിക്കുന്ന തീജ്വാലകള്‍ മുഖേന അവര്‍ ആട്ടിയോടിക്കപ്പെടുകയുമാണ് ഉണ്ടായത് എന്നാണ് ജിന്നു കള്‍ പറയുന്നത്.