( മര്‍യം ) 19 : 83

أَلَمْ تَرَ أَنَّا أَرْسَلْنَا الشَّيَاطِينَ عَلَى الْكَافِرِينَ تَؤُزُّهُمْ أَزًّا

നീ കണ്ടില്ലെയോ, നിശ്ചയം നാം പിശാചുക്കളെ കാഫിറുകളുടെ മേല്‍ അ യച്ചിട്ടുള്ളത്, അവര്‍ അവരുടെ കാര്യങ്ങള്‍ ശരിപ്പെടുത്തിക്കൊടുക്കുന്നതി നുവേണ്ടി.

2: 34; 38: 74 എന്നീ സൂക്തങ്ങളില്‍ പിശാച് കാഫിറുകളില്‍ പെട്ടവനാണെന്ന് പ റഞ്ഞിട്ടുണ്ട്. അറബി ഖുര്‍ആനില്‍ നിന്നല്ല, ഗ്രന്ഥത്തിന്‍റെ ഏറ്റവും നല്ല വിശദീകരണമാ യ അദ്ദിക്റില്‍ നിന്നാണ് പിശാച് മനുഷ്യരെ തടയുക. അതുവഴി അവന്‍ അവന്‍റെ വീ ടായ നരകക്കുണ്ഠത്തിലേക്ക് ജനങ്ങളെ വലിച്ചിഴച്ച് കൊണ്ടുപോകുന്നതാണ്. അദ്ദിക് ര്‍ വന്നുകിട്ടിയിട്ട് തള്ളിപ്പറയുകയും അതുകൊള്ളെ എല്ലാം തികഞ്ഞവരെന്ന് അഹങ്കരിക്കുകയും ചെയ്യുന്നവരുടെ മരണസമയത്ത് അല്ലാഹു അവരോട് 'നീ കാഫിറുകളി ല്‍ പെട്ടവന്‍ തന്നെയായിരുന്നു' എന്ന് പറയുന്നതാണ് എന്ന് 39: 59 ല്‍ പറഞ്ഞിട്ടുണ്ട്. കാഫിറുകളുടെ പ്രവര്‍ത്തനങ്ങള്‍ പിശാച് അവര്‍ക്ക് അലങ്കാരമാക്കിക്കൊടുക്കുമെന്നും അല്ലാഹുവിലേക്കുള്ള പാതയായ അദ്ദിക്റിനെത്തൊട്ട് അവരെ തടയുമെന്നും 6: 43; 27: 24; 34: 20 തുടങ്ങിയ സൂക്തങ്ങളിലെല്ലാം പറഞ്ഞിട്ടുണ്ട്. ഗ്രന്ഥത്തിലെ സൂക്തങ്ങളെ വ ളച്ചൊടിക്കുന്ന കപടവിശ്വാസികളും അവയെ തള്ളിപ്പറയുന്ന അവരുടെ അനുയായിക ളും മരണസമയത്ത് നിശ്ചയം അവര്‍ കാഫിറുകള്‍ തന്നെയായിരുന്നു എന്ന് അവരുടെ ആത്മാവിനെതിരെ സാക്ഷ്യം വഹിക്കുന്നതാണെന്ന് 7: 37 ലും; വിചാരണാനാളില്‍ അപ്രകാരം സാക്ഷ്യം വഹിക്കുന്നതാണെന്ന് 6: 130 ലും പറഞ്ഞിട്ടുണ്ട്. ഇത്തരം സൂ ക്തങ്ങളെല്ലാം അറബി ഖുര്‍ആനില്‍ വായിക്കുന്ന യഥാര്‍ത്ഥ ഭ്രാന്തന്മാരായ ഫുജ്ജാറു കള്‍ വില്ലില്‍ നിന്ന് അമ്പ് തെറിച്ചുപോകുന്ന വേഗത്തില്‍ ദീനില്‍ നിന്ന് തെറിച്ച് പോവുകയാണ് ചെയ്യുന്നത്. അവര്‍ കണ്ട-കേട്ട-തൊട്ട-വായിച്ച ഗ്രന്ഥം അവര്‍ക്കെതിരെ സാക്ഷ്യം വഹിക്കുകയും വാദിക്കുകയും ചെയ്തുകൊണ്ട് കാഫിറായ പിശാചിന്‍റെ വീടായ നരകക്കുണ്ഠത്തിലേക്ക് അവരെ തള്ളിവിടുകയാണ് ചെയ്യുക. 18: 100-101; 20: 124-127; 36: 59-62 വിശദീകരണം നോക്കുക.