( അല് മുസ്സമ്മില് ) 73 : 11
وَذَرْنِي وَالْمُكَذِّبِينَ أُولِي النَّعْمَةِ وَمَهِّلْهُمْ قَلِيلًا
എന്നെയും സത്യത്തെ കളവാക്കി തള്ളിപ്പറയുന്നവരേയും വിട്ടേക്കുകയും ചെ യ്യുക, അനുഗ്രഹങ്ങള് നല്കപ്പെട്ടിട്ടുള്ള അവര്ക്ക് അല്പകാലം സുഖിക്കാനു ള്ള അവസരം നല്കുകയും ചെയ്യുക.
അനുഗ്രഹങ്ങള് നല്കപ്പെട്ടിട്ടുള്ളവരും സുഖലോലുപന്മാരുമായ, സത്യത്തെ കള വാക്കി തള്ളിപ്പറയുന്നവരെ കൈകാര്യം ചെയ്യാന് എന്നെ അനുവദിക്കുക എന്നാണ് അ ല്ലാഹു പറയുന്നത്. കാഫിറുകളായവരുടെ കാര്യങ്ങള് പിശാചാണ് അവര്ക്ക് അലങ്കാരമാക്കിക്കൊടുക്കുന്നത്. അപ്പോള് പിശാചിന്റെ കൂട്ടുകാരെ നൈമിഷികമായ ഐഹികജീവിതം ആസ്വദിക്കാന് വിടുക എന്നാണ് നിഷ്പക്ഷവാനായ അല്ലാഹു വിശ്വാസികളെ ഉണര്ത്തുന്നത്. 43: 33-35; 68: 44-45 വിശദീകരണം നോക്കുക.