( അല്‍ മുസ്സമ്മില്‍ ) 73 : 10

وَاصْبِرْ عَلَىٰ مَا يَقُولُونَ وَاهْجُرْهُمْ هَجْرًا جَمِيلًا

അവര്‍ പറഞ്ഞുകൊണ്ടിരിക്കുന്നതിന്‍റെ മേല്‍ നീ ക്ഷമിക്കുകയും ചെയ്യുക, അവരെ ഒരു ഭംഗിയായ വെടിയല്‍ വെടിയുകയും ചെയ്യുക.

ത്രികാലജ്ഞാനിയായ അല്ലാഹു അവന്‍റെ അടിമകളുടെ പ്രവര്‍ത്തനങ്ങളെല്ലാം വ ലയം ചെയ്തവനും അവരെ സദാ വീക്ഷിച്ചുകൊണ്ടിരിക്കുന്നവനുമാണ് എന്ന ബോധത്തി ല്‍ കാഫിറുകളുടെ ആരോപണങ്ങള്‍ ശ്രദ്ധിക്കാതിരിക്കുകയും അവരെ മാന്യമായ ഒരു ഒഴിവാക്കല്‍ നടത്താനുമാണ് പ്രവാചകനോട് കല്‍പിക്കുന്നത്. എന്നാല്‍ ഇന്ന് അല്ലാഹു വിന്‍റെ പ്രകാശമായ അദ്ദിക്റിനെ വായകൊണ്ട് ഊതിക്കെടുത്താന്‍ ശ്രമിച്ചുകൊണ്ടിരി ക്കുന്ന ഫുജ്ജാറുകളായ കപടവിശ്വാസികളോടും അനുയായികളോടും അദ്ദിക്ര്‍ കൊ ണ്ട് അധികരിച്ച ജിഹാദ് നടത്താനാണ് 25: 52 ലൂടെ വിശ്വാസികള്‍ കല്‍പിക്കപ്പെട്ടിട്ടുള്ള ത്. 22: 78; 25: 30; 61: 8-9 വിശദീകരണം നോക്കുക.