( അല് മുസ്സമ്മില് ) 73 : 7
إِنَّ لَكَ فِي النَّهَارِ سَبْحًا طَوِيلًا
നിശ്ചയം, നിനക്ക് പകല്സമയത്ത് ദീര്ഘമായ യാത്രയുണ്ടല്ലോ?
പ്രവാചകന് കച്ചവടാവശ്യാര്ത്ഥം സിറിയയിലേക്കും യമനിലേക്കും നടത്തിയിരു ന്ന യാത്രകളാണ് ഇവിടെ ഉദ്ദേശിക്കുന്നത്. പകല് സമയത്ത് യാത്രയും ജോലിത്തിരക്കു മായതിനാല് നാഥനുമായുള്ള കൂടിക്കാഴ്ച്ചയായ നമസ്കാരം സമാധാനത്തോടും ശാ ന്തിയോടും കൂടി രാത്രികാലങ്ങളില് നിര്വ്വഹിക്കുക എന്നാണ് കല്പ്പിക്കുന്നത്. 9: 111-112; 33: 33-35 വിശദീകരണം നോക്കുക.