( അല്‍ മുസ്സമ്മില്‍ ) 73 : 8

وَاذْكُرِ اسْمَ رَبِّكَ وَتَبَتَّلْ إِلَيْهِ تَبْتِيلًا

നീ നിന്‍റെ നാഥന്‍റെ നാമം സ്മരിക്കുകയും അവനിലേക്ക് തിരിച്ചുചെല്ലാനുള്ള ഒരു തയ്യാറെടുക്കല്‍ നടത്തുകയും ചെയ്യുക. 

അജയ്യഗ്രന്ഥമായ അദ്ദിക്ര്‍ രൂപപ്പെട്ടിരിക്കെ അതിന്‍റെ പ്രകാശത്തില്‍ എപ്പോഴും നാഥനെ സ്മരിച്ചുകൊണ്ട് ചരിക്കണമെന്നും ഗ്രന്ഥത്തിന്‍റെ വെളിച്ചത്തില്‍ ജീവിതം ക്രമപ്പെടുത്തണമെന്നുമാണ് വിശ്വാസിയോട് കല്‍പിക്കുന്നത്. 50: 31-35; 70: 19; 76: 25-26 വിശദീ കരണം നോക്കുക.