( മുദ്ദസ്സിര് ) 74 : 22
ثُمَّ عَبَسَ وَبَسَرَ
പിന്നെ അവന് നെറ്റിചുളിക്കുകയും മുഖം കോട്ടുകയുംചെയ്തു.
ആത്മാവിനെയും പരലോകത്തെയും അവഗണിച്ച് ശരീരത്തിനും ഐഹികജീവിതത്തിനും പ്രാധാന്യം കൊടുത്ത് ജീവിക്കുന്ന തെമ്മാടികളായ ഇന്നത്തെ കപടവിശ്വാസികളും ആത്മാവിനെ ശുദ്ധീകരിക്കാനുള്ള ഗ്രന്ഥമായ അദ്ദിക്റില് നിന്ന് അഹങ്കാരപൂ ര്വ്വം പിന്തിരിഞ്ഞ് പോകുന്നവരുമാണ് അദ്ദിക്ര് പറയുന്നവരെ ദഹിപ്പിക്കുന്ന വിധത്തി ല് തുറിച്ചുനോക്കുന്നവരും നെറ്റിചുളിച്ച് മുഖം കോട്ടി നീരസം പ്രകടിപ്പിക്കുന്നവരും. 9: 53-55; 22: 72; 68: 51-52 വിശദീകരണം നോക്കുക.