( ഖിയാമഃ ) 75 : 21

وَتَذَرُونَ الْآخِرَةَ

-പരലോകത്തെ നിങ്ങള്‍ വെടിയുന്നവരുമാകുന്നു.

ഐഹിക ജീവിതത്തെ ധൃതിപിടിച്ച നൈമിഷിക ജീവിതമായും പരലോക ജീവി തത്തെ ക്ഷമാശീലര്‍ക്കുള്ള ശാശ്വത ജീവിതവുമായിട്ടാണ് ഗ്രന്ഥം പരിചയപ്പെടുത്തുന്ന ത്. അദ്ദിക്റില്‍ നിന്ന് ജീവിതലക്ഷ്യം മനസ്സിലാക്കിയവര്‍ പരലോകത്തിന് പ്രാധാന്യം കൊടുത്തുകൊണ്ട് ഐഹികജീവിതം അദ്ദിക്റിന്‍റെ വെളിച്ചത്തില്‍ ചിട്ടപ്പെടുത്തുന്നതാണ്. ഗ്രന്ഥം ലഭിച്ചവരില്‍ നിന്നുള്ള ആയിരത്തില്‍ തൊള്ളായിരത്തി തൊണ്ണൂറ്റി ഒമ്പതും പര ലോകത്തെക്കാള്‍ ഐഹിക ലോകത്തിന് പ്രാധാന്യം കൊടുക്കുന്ന നരകത്തിന്‍റെ വിറകു കളാണ്. 14: 2-3, 28-30; 16: 107; 42: 20 വിശദീകരണം നോക്കുക.