( അശ്ശൂറ ) 42 : 20

مَنْ كَانَ يُرِيدُ حَرْثَ الْآخِرَةِ نَزِدْ لَهُ فِي حَرْثِهِ ۖ وَمَنْ كَانَ يُرِيدُ حَرْثَ الدُّنْيَا نُؤْتِهِ مِنْهَا وَمَا لَهُ فِي الْآخِرَةِ مِنْ نَصِيبٍ

ആരാണോ പരലോകത്തെ വിളവ് ഉദ്ദേശിച്ചുകൊണ്ട് പ്രവര്‍ത്തിച്ചത്, അവന് അവന്‍റെ വിളവ് നാം വര്‍ദ്ധിപ്പിച്ചുകൊടുക്കുന്നതാണ്, ആരാണോ ഐഹിക ലോകത്തെ വിളവ് ഉദ്ദേശിച്ചുകൊണ്ട് പ്രവര്‍ത്തിക്കുന്നവനായത്, അവന് നാം അതില്‍ നിന്നുള്ളതും കൊടുക്കുന്നതാണ്, അവന് പരലോകത്ത് യാതൊരു വിഹിതവും ഉണ്ടായിരിക്കുകയുമില്ല. 

ഏറ്റവും നല്ലതായ അദ്ദിക്റിന്‍റെ മാര്‍ഗത്തില്‍ ചരിക്കുന്ന വിശ്വാസികള്‍ അവരെ നാലാം ഘട്ടമായ ഭൂമിയില്‍ നിയോഗിച്ചിട്ടുള്ളത് ഏഴാം ഘട്ടത്തിലേക്കുള്ള സ്വര്‍ഗ്ഗം പ ണിയാനാണ് എന്ന തിരിച്ചറിവുള്ളവരും ആ ബോധത്തില്‍ നിലകൊള്ളുന്നവരുമാണ്. എന്നാല്‍ 25: 18; 48: 12 എന്നീ സൂക്തങ്ങളില്‍ കെട്ടജനത എന്ന് വിശേഷിപ്പിക്കപ്പെട്ട, അ ദ്ദിക്റിനെ തള്ളിപ്പറയുക എന്നത് ഭക്ഷണമാക്കിയിട്ടുള്ള കാഫിറുകള്‍ ഐഹിക ജീവിതം കൊണ്ട് തൃപ്തിയടഞ്ഞവരും പിശാചിനെ സേവിച്ചുകൊണ്ട് നരകക്കുണ്ഠം പണിതു കൊണ്ടിരിക്കുന്നവരുമാണ്. കരയിലെ ഏറ്റവും ദുഷ്ടജീവികളായ അവര്‍ക്ക് അവര്‍ സമ്പാദി ച്ച നരകക്കുണ്ഠമാണ് ലഭിക്കുക. 9: 80-82; 11: 15-16; 17: 18; 48: 6 വിശദീകരണം നോക്കുക.