( അന്നഹ്ൽ ) 16 : 107

ذَٰلِكَ بِأَنَّهُمُ اسْتَحَبُّوا الْحَيَاةَ الدُّنْيَا عَلَى الْآخِرَةِ وَأَنَّ اللَّهَ لَا يَهْدِي الْقَوْمَ الْكَافِرِينَ

അതിന് കാരണം നിശ്ചയം അവര്‍ പരലോകത്തിനുമേല്‍ ഭൗതികജീവിത ത്തെ ഇഷ്ടപ്പെട്ടതാണ്, നിശ്ചയം ഇത്തരം നിഷേധികളായ ഒരു ജനതയെ അ ല്ലാഹു സന്മാര്‍ഗത്തിലേക്ക് നയിക്കുകയുമില്ല.

ജീവിതലക്ഷ്യം നഷ്ടപ്പെട്ട കപടവിശ്വാസികള്‍ അല്ലാഹുവിനെയും പരലോക ത്തെയും വിസ്മരിച്ചുകൊണ്ട് ഭൗതികജീവിതത്തില്‍ സ്ഥാനവും പ്രൗഢിയും അന്വേ ഷിക്കുന്ന മനുഷ്യപ്പിശാചുക്കളാണ്. അവര്‍ ഐഹിക ലോകത്തിലേക്കുവേണ്ടി സ്വര്‍ ഗം പണിയുന്നവരും ഇവിടെത്തന്നെ അത് ആസ്വദിക്കുന്നവരുമാണ്. അദ്ദിക്ര്‍ അറിഞ്ഞിട്ട് അതിനെ മൂടിവെക്കുന്ന ജനതയെ അല്ലാഹു സന്മാര്‍ഗത്തിലേക്ക് നയിക്കുകയില്ല എന്ന ആശയത്തോടുകൂടിയാണ് 5: 67 അവസാനിക്കുന്നത്. ഇത്തരം കാഫിറുകളുടെ ഇംഗിതം സാധിപ്പിക്കുന്നതിന് വേണ്ടിയാണ് അവസാനകാലത്ത് പിശാച് മനുഷ്യരൂപം പൂണ്ട് പുറപ്പെടുന്നത്. 2: 6-7; 7: 175-176; 9: 23-24; 14: 2-3 വിശദീകരണം നോക്കുക.