( ഖിയാമഃ ) 75 : 33

ثُمَّ ذَهَبَ إِلَىٰ أَهْلِهِ يَتَمَطَّىٰ

പിന്നെ ദുരഭിമാനത്തോടെ അവന്‍ തന്‍റെ കുടുംബാംഗങ്ങളിലേക്ക് പോയി.

തന്‍റെ ജീവിതത്തില്‍ വന്നുപോയിട്ടുള്ള തെറ്റുകുറ്റങ്ങള്‍ ഉണര്‍ത്തുന്ന അദ്ദിക്ര്‍ അ ല്ലാഹു ഉദ്ദേശിച്ചരീതിയില്‍ വിശദീകരിക്കപ്പെടുന്നത് കേള്‍ക്കുമ്പോള്‍ ഇതെല്ലാം എന്നെക്കു റിച്ചുതന്നെയാണ് എന്ന് ധരിക്കുകയും എന്നാല്‍ വിനീതരായിക്കൊണ്ട് അല്ലാഹുവിനോ ട് അതെല്ലാം ഹൃദയം കൊണ്ട് തുറന്നുസമ്മതിക്കാന്‍ സന്നദ്ധനാവാതിരിക്കുകയും ചെയ്യു ന്ന ഫുജ്ജാറുകളായ കുഫ്ഫാറുകള്‍ 'എല്ലാം തികഞ്ഞവനാണ് എന്ന ദുരഭിമാനത്തോടെ യാണ്' തിരിച്ചുപോവുക. യഥാര്‍ത്ഥത്തില്‍ പ്രസ്തുത സദസ്സില്‍ ഹാജരാവുകവഴി വിധിദിവസം അവന്‍റെ തൊലിയും കാഴ്ചയും കേള്‍വിയും അവനെതിരെത്തന്നെ സാക്ഷ്യം വ ഹിക്കാനും വാദിക്കാനും ഇടവരുത്തുകയാണ് അവര്‍ ചെയ്യുന്നത്. 41: 19-24; 47: 16; 83: 29 -32 വിശദീകരണം നോക്കുക.