( ഫുസ്വിലത്ത് ) 41 : 19
وَيَوْمَ يُحْشَرُ أَعْدَاءُ اللَّهِ إِلَى النَّارِ فَهُمْ يُوزَعُونَ
അല്ലാഹുവിന്‍റെ ശത്രുക്കള്‍ നരകത്തിലേക്ക് ഒരുമിച്ചുകൂട്ടപ്പെടുന്ന നാളിലോ, അപ്പോള്‍ അവര്‍ തെളിക്കപ്പെടുന്നവരാകുന്നു.
അദ്ദിക്റിനോട് വിരോധം വെച്ച് തര്‍ക്കിച്ചുകൊണ്ടിരിക്കുന്ന കപടവിശ്വാസികളാണ് അല്ലാഹുവിന്‍റെ ശത്രുക്കള്‍ എന്ന് 41: 28 ലും 63: 4 ലും പറഞ്ഞിട്ടുണ്ട്. അദ്ദിക്റിനെ മൂടി വെച്ച കപടവിശ്വാസികള്‍ വിചാരണയില്ലാതെയും അവരുടെ അനുയായികള്‍ വിചാരണക്ക് ശേഷം അവരുടെ കുറ്റകൃത്യങ്ങളുടെ തോതനുസരിച്ച് ആദ്യമാദ്യമായിക്കൊണ്ടുമാണ് ന രകത്തിലേക്ക് തെളിക്കപ്പെടുക. 2: 165-169; 19: 68-70 വിശദീകരണം നോക്കുക.