( ഖിയാമഃ ) 75 : 37
أَلَمْ يَكُ نُطْفَةً مِنْ مَنِيٍّ يُمْنَىٰ
അവന് തെറിപ്പിക്കപ്പെടുന്ന ശുക്ലത്തില് നിന്നുള്ള ഒരു കണമായിരുന്നില്ലേ?
ഒറ്റ ആത്മാവില് നിന്നും പുരുഷന്റെയും സ്ത്രീയുടെയും ബീജങ്ങള് സംയോജി പ്പിച്ച് ശരീരം സൃഷ്ടിച്ച നാഥന് ഏറെ പരിശുദ്ധനാണ്. മനുഷ്യനടക്കമുള്ള ആയിരം സ മുദായങ്ങളില് പെട്ട ജീവികളെയും സൃഷ്ടിച്ച പ്രപഞ്ചനാഥന് മനുഷ്യന് ബുദ്ധിശക്തി ന ല്കി എന്നതാണ് മനുഷ്യന് മറ്റു ജീവികളുടെ മേലുള്ള പ്രത്യേകത. എന്നാല് ഇത്തരം കാര്യങ്ങളെല്ലാം വിശദീകരിക്കുന്ന അദ്ദിക്റിനെ അവഗണിക്കുന്നവരും അറബി ഖുര്ആ ന് വായിക്കുന്ന ഫുജ്ജാറുകളുമായ ചിന്താശക്തി ഉപയോഗപ്പെടുത്താത്ത ഭ്രാന്തന്മാര് പി ശാചിനെയാണ് സേവിച്ചുകൊണ്ടിരിക്കുന്നതെന്ന് 36: 59-62 ലും; അക്കൂട്ടര് ആയിരം സമുദായങ്ങളില് പെട്ട ജീവികളില് വെച്ച് ഏറ്റവും ദുഷിച്ചവരാണെന്ന് 8: 22 ലും പറഞ്ഞിട്ടുണ്ട്.