( ഖിയാമഃ ) 75 : 36

أَيَحْسَبُ الْإِنْسَانُ أَنْ يُتْرَكَ سُدًى

മനുഷ്യന്‍ കണക്കുകൂട്ടുന്നുവോ അവന്‍ വെറുതയങ്ങ് വിട്ടയക്കപ്പെടുമെന്ന്?

 സ്രഷ്ടാവിന്‍റെ ഛായയില്‍ സൃഷ്ടിക്കപ്പെട്ടിട്ടുള്ള മനുഷ്യനെ ഭൂമിയിലേക്ക് നി യോഗിച്ചിട്ടുള്ളത് ഇവിടെ അവന്‍റെ പ്രാതിനിധ്യം നിര്‍വഹിക്കാനാണ്. എന്നാല്‍ സ്വര്‍ഗ ത്തിലേക്കുള്ള ആയിരത്തില്‍ ഒന്നായ വിശ്വാസികള്‍ മാത്രമേ പ്രസ്തുത പ്രാതിനിധ്യം നിര്‍വഹിക്കുകയുള്ളൂ. പ്രപഞ്ചം അതിന്‍റെ സന്തുലനത്തില്‍ നിലനിര്‍ത്താനുള്ള ത്രാസ്സും അമാനത്തുമായ അദ്ദിക്ര്‍ വന്നുകിട്ടിയിട്ട് 'മനുഷ്യന് മറ്റു ജീവികളില്‍ നിന്നുള്ള വ്യത്യാ സമെന്താണ്, അവന്‍റെ ജീവിത ലക്ഷ്യമെന്താണ്, എങ്ങനെയാണ് അദ്ദിക്റിനെ ത്രാസ്സും അമാനത്തുമായി ഉപയോഗപ്പെടുത്തുക' എന്നൊന്നും ചിന്തിക്കാതെ ഇവിടെ ഏറ്റവും അ ധഃപതിച്ച ജീവിതം നയിക്കുന്ന കാഫിറുകളോടാണ് 'മനുഷ്യന്‍ കണക്കുകൂട്ടുന്നുവോ അ വന്‍ വെറുതയങ്ങ് വിട്ടയക്കപ്പെടും' എന്ന് അല്ലാഹു ചോദിക്കുന്നത്. 23: 115; 66: 6-7; 67: 6-11 വിശദീകരണം നോക്കുക.