( അര്റഹ്മാന് ) 55 : 46
وَلِمَنْ خَافَ مَقَامَ رَبِّهِ جَنَّتَانِ
തന്റെ നാഥന്റെ സ്ഥാനത്തെ ഭയപ്പെട്ട് ജീവിച്ചവന് രണ്ട് സ്വര്‍ഗങ്ങളാണുള്ളത്.
ഒരു സ്വര്‍ഗം തന്നെ ആകാശഭൂമികളോളം വിശാലമാണ് എന്ന് 3: 133 ല്‍ പറഞ്ഞി ട്ടുണ്ട്. അപ്പോള്‍ തന്റെ നാഥനെ അദ്ദിക്റില്‍ നിന്ന് കണ്ടുകൊണ്ട് ചരിച്ചിരുന്നവന് (മുഹ് സിന്) ചുരുങ്ങിയത് അത്തരത്തിലുള്ള രണ്ട് സ്വര്‍ഗങ്ങള്‍ കിട്ടുന്നതാണ്. അദ്ദിക്ര്‍ മനു ഷ്യനെയാണ് പഠിപ്പിച്ചിട്ടുള്ളത് എന്നതിനാല്‍ തന്റെ ജിന്നുകൂട്ടുകാരനെ സ്വര്‍ഗത്തിലേ ക്ക് കൊണ്ടുപോകാനുള്ള ബാധ്യത മനുഷ്യനാണുള്ളത്. 39: 74; 43: 36-39; 76: 12-13 വിശദീ കരണം നോക്കുക.