( മുര്സലാത്ത് ) 77 : 6
عُذْرًا أَوْ نُذْرًا
-ഒഴികഴിവായിക്കൊണ്ടോ അല്ലെങ്കില് താക്കീതായിക്കൊണ്ടോ.
പ്രകൃതിയില് നിരന്തരം നടന്നുകൊണ്ടിരിക്കുന്ന ഈ പ്രതിഭാസങ്ങളില് നിന്ന് പാ ഠം ഉള്കൊള്ളണമെന്നും അത് അന്ത്യനാളിന്റെ ഒരു അനുസ്മരണമായിട്ടാണ് സംഭവിപ്പി ക്കുന്നതെന്നും അന്ന് മനുഷ്യന് തന്റെ ജീവിതത്തെക്കുറിച്ച് ഉത്തരം പറയേണ്ടതുണ്ടെന്നു മാണ് ഉണര്ത്തുന്നത്. ഇക്കാര്യങ്ങളെല്ലാം വിവരിക്കുന്ന അദ്ദിക്ര് അവതരിപ്പിക്കുന്നതും ഈ കാറ്റുകളെക്കൊണ്ട് ഏല്പ്പിക്കപ്പെട്ടിട്ടുള്ള മലക്കുകള് മുഖേനയാണെന്നും അതിനു ശേഷം ഒരാള്ക്കും യാതൊരു ഒഴികഴിവും ലഭിക്കുകയില്ലെന്നും മുന്നറിയിപ്പ് നല്കുകയാ ണ്. 2: 164; 7: 163-166 വിശദീകരണം നോക്കുക