وَجَعَلْنَا اللَّيْلَ وَالنَّهَارَ آيَتَيْنِ ۖ فَمَحَوْنَا آيَةَ اللَّيْلِ وَجَعَلْنَا آيَةَ النَّهَارِ مُبْصِرَةً لِتَبْتَغُوا فَضْلًا مِنْ رَبِّكُمْ وَلِتَعْلَمُوا عَدَدَ السِّنِينَ وَالْحِسَابَ ۚ وَكُلَّ شَيْءٍ فَصَّلْنَاهُ تَفْصِيلًا
രാത്രിയെയും പകലിനെയും നാം രണ്ട് ദൃഷ്ടാന്തങ്ങളാക്കിയിരിക്കുന്നു, രാത്രി യാകുന്ന ദൃഷ്ടാന്തത്തെ മങ്ങിയതും പകലാകുന്ന ദൃഷ്ടാന്തത്തെ നാം ഉള്ക്കാഴ്ചാദായകവും ആക്കിയിരിക്കുന്നു, നിങ്ങള് നിങ്ങളുടെ നാഥനില് നിന്നുള്ള ഔദാര്യം തേടുന്നതിന് വേണ്ടിയും വര്ഷങ്ങളുടെ എണ്ണവും കണക്കും നിങ്ങള് അറിയുന്നതിന് വേണ്ടിയും, എല്ലാഓരോ കാര്യവും നാം അതില് സ്പഷ്ടമാ യി വിശദീകരിക്കുകയും ചെയ്തിരിക്കുന്നു.
രാത്രിയാകുന്ന ദൃഷ്ടാന്തത്തെ മങ്ങിയതും പകലാകുന്ന ദൃഷ്ടാന്തത്തെ ഉള്ക്കാഴ് ചാദായകവുമാക്കി എന്ന് പറഞ്ഞതിന്റെ വിവക്ഷ രാത്രി പൊതുവെ ഇരുട്ടാണ്, അവിടെ വസ്തുക്കള് കാണാന് പ്രകാശം ഉപയോഗിക്കേണ്ടതുണ്ട്, എന്നാല് പകല് സൂര്യപ്രകാശത്താല് പ്രശോഭിതമാണ് എന്നാണ്. രാത്രിയെ ഇരുട്ടുള്ളതാക്കി എന്ന് പറയാതെ മ ങ്ങിയതാക്കി എന്ന് പറഞ്ഞത് രാത്രികളില് ചന്ദ്രന്റെയും നക്ഷത്രങ്ങളുടെയും പ്രകാശം ലഭിക്കുന്നു എന്നതുകൊണ്ടാണ്. 78: 13 ല്, നാം ആകാശത്ത് കത്തിപ്രകാശിക്കുന്ന വിളക്കിനെ ഉണ്ടാക്കി എന്ന് പറഞ്ഞതിലെ കത്തിപ്രകാശിക്കുന്ന വിളക്ക് സൂര്യനാണ്. ഈ സൂര്യനെക്കുറിച്ച് പഠിച്ചാല് അതിനെ സൃഷ്ടിച്ച് സംവിധാനിച്ച സ്രഷ്ടാവിനെ കണ്ടെത്താ ന് സാധിക്കുന്നതാണ്. അതുകൊണ്ടാണ് അതിനെ പ്രകാശമുള്ളതാക്കി എന്നതിന് പകരം ഉള്ക്കാഴ്ചാദായകമാക്കി എന്ന് പറഞ്ഞത്. അല്ലാഹുവിനെ കണ്ടെത്താന് ഉപയോഗിക്കുന്നതുകൊണ്ട് അദ്ദിക്റിനെയും ഉള്ക്കാഴ്ചദായകം എന്ന് പറയുന്നു. പ്രകൃതിജീവിതമനുസരിച്ച് അല്ലാഹുവിന്റെ അനുഗ്രഹങ്ങള് തേടേണ്ടത് പകലിലാണ്, രാത്രിയാകട്ടെ വിശ്രമിക്കുന്നതിനുള്ളതാണ്. എന്നാല് ഇന്ന് എല്ലാ രംഗങ്ങളിലും എന്നപോലെ മനുഷ്യ ര് ഇതിലും മാറ്റങ്ങള് വരുത്തിക്കൊണ്ടിരിക്കുകയാണ്. ഈ സൂക്തത്തില് മാത്രമല്ല, എ ല്ലാ സൂക്തങ്ങളിലും ആദ്യം രാത്രിയെയും പിന്നെ പകലിനെയും പരാമര്ശിക്കുന്നതില് നിന്നും ലോകത്തിന് തുടക്കം കുറിച്ചത് രാത്രിയാണെന്നും ഒരു പകല് അവസാനിക്കുന്നതോടുകൂടി ലോകം അവസാനിക്കുമെന്നും ശാശ്വതമായ ഇരുട്ടിലേക്ക് തള്ളപ്പെടുമെന്നും മനസ്സിലാക്കാം. ലോകത്തിന് ആരംഭം കുറിച്ചതും അന്ത്യം കുറിക്കുന്നതും വെള്ളിയാഴ് ചയാണെന്ന് പ്രപഞ്ചനാഥന് അവന്റെ പ്രവാചകനിലൂടെ പഠിപ്പിച്ചിട്ടുണ്ട്. തന്റെ നാഥ ന്റെ പ്രകാശത്താല് പ്രശോഭിക്കുന്ന ഭൂമിയുടേതായിരിക്കും വിചാരണനാളിലെ പ്രകാ ശം എന്ന് 39: 69 ല് പറഞ്ഞിട്ടുണ്ട്. 3: 190-194; 7: 52; 16: 89 വിശദീകരണം നോക്കുക.